എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി
May 22, 2026 08:15 PM | By Sufaija PP

കൊച്ചി : എബോള വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി.

വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവടങ്ങളിൽ എബോള വൈറസ് രോഗം അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ പടരുന്ന എബോളയുടെ വകഭേദം അതീവ അപകടകാരിയാണെന്നും ഇതിനെതിരെയുള്ള ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ മാസങ്ങൾ എടുത്തേക്കുമെന്നും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.

എബോള വൈറസ് വായുവിലൂടെയോ വെള്ളത്തിലൂടെയോ പടരുന്ന ഒരു രോഗമല്ല. രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രക്തം, മലമൂത്രങ്ങൾ, ഛർദ്ദി, ഉമിനീർ, വിയർപ്പ് തുടങ്ങിയ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പകരുന്നത്. എബോള ബാധിച്ച ഒരു വ്യക്തിയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയാൽ മാത്രമേ അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരുകയുള്ളൂ. വൈറസ് ബാധിച്ച വവ്വാലുകൾ, കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിലൂടെ മനുഷ്യരിലേക്ക് രോഗം പകരാം.

ebola virus

Next TV

Related Stories
ടെറസ്സിൽ വാട്ടർപ്രൂഫിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടറിൽ തീപിടുത്തം, ഒഴിവായത് വൻ ദുരന്തം

May 22, 2026 09:38 PM

ടെറസ്സിൽ വാട്ടർപ്രൂഫിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടറിൽ തീപിടുത്തം, ഒഴിവായത് വൻ ദുരന്തം

ടെറസ്സിൽ വാട്ടർപ്രൂഫിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടറിൽ തീപിടുത്തം, ഒഴിവായത് വൻ...

Read More >>
സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ് നല്കി

May 22, 2026 09:33 PM

സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ് നല്കി

സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ്...

Read More >>
'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; കെ കെ രാഗേഷിന്റെ പ്രസ്താവനക്കെതിരെ വി കുഞ്ഞികൃഷ്ണൻ

May 22, 2026 08:20 PM

'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; കെ കെ രാഗേഷിന്റെ പ്രസ്താവനക്കെതിരെ വി കുഞ്ഞികൃഷ്ണൻ

'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; കെ കെ രാഗേഷിന്റെ പ്രസ്താവനക്കെതിരെ വി...

Read More >>
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി വിജയന്‍

May 22, 2026 08:13 PM

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി വിജയന്‍

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി...

Read More >>
ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ

May 22, 2026 08:10 PM

ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ

ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ...

Read More >>
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം

May 22, 2026 06:34 PM

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം

*കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി...

Read More >>
Top Stories

News Roundup

Entertainment News