'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; കെ കെ രാഗേഷിന്റെ പ്രസ്താവനക്കെതിരെ വി കുഞ്ഞികൃഷ്ണൻ

'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; കെ കെ രാഗേഷിന്റെ പ്രസ്താവനക്കെതിരെ വി കുഞ്ഞികൃഷ്ണൻ
May 22, 2026 08:20 PM | By Sufaija PP

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയെ ന്യായീകരിക്കാനും നേതൃത്വത്തെ സംരക്ഷിക്കാനുമാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മുസ്ലിം വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന പ്രസ്താവന നടത്തിയതെന്ന് പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ. ഇതിനെ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ അനുകൂലിച്ചത് തോൽവി രുചിച്ചിട്ടും തെറ്റുകൾ തിരുത്തില്ല എന്നതിന്റെ സൂചനയാണ്.ഈ നിലപാടിനെ അംഗീകരിച്ച് രംഗത്തെത്തിയത് ആർഎസ്എസ് നേതാക്കൾ മാത്രമാണെന്നും വി.കുഞ്ഞികൃഷ്‌ണൻ ചൂണ്ടിക്കാട്ടി.

സിപിഎമ്മിന് വടക്കൻ കേരളത്തിലെ പോരാട്ട പാരമ്പര്യത്തെ തിരിച്ചറിയാൻ സാധിക്കാതെ പോയി. പരാജയത്തിന് വർഗീയതയുടെ മേലങ്കിയണിയിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള വ്യഗ്രതയാണ് കണ്ണൂർ ജില്ലാ സെക്രട്ടറി കാണിക്കുന്നത്. ഇത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വർഗീയ രാഷ്ട്രീയത്തിലൂടെ സമൂഹത്തിൽ ധ്രുവീകരണം സൃഷ്‌ടിച്ച് അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അപക്വത അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളിൽ വ്യക്തമാണെന്നും കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.തലകുനിച്ചും വിധേയപ്പെട്ടും ആജ്ഞാനുവർത്തികളായും ഒരു കാലത്തും ഈ നാട്ടിലെ ജനത നിന്നിട്ടില്ല. നിൽക്കുകയുമില്ല.

ആശയ വ്യക്തതയുള്ള മനുഷ്യരാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിടിച്ച് നിർത്തിയത്. ആശയത്തിൽ വിശ്വസിക്കുന്ന ഈ മനുഷ്യർക്ക് സംഘടന ആശയത്തിന് മുകളിൽ കെട്ടിപ്പടുത്ത കേവല സംവിധാനം മാത്രമാണ്. അവർക്ക് സ്ഥാനങ്ങൾ അധികാര കേന്ദ്രങ്ങളല്ല, ഉത്തരവാദിത്തങ്ങൾ മാത്രമാണ്. ആ ഒരു തിരിച്ചറിവാണ് രാഗേഷിനും മറ്റ് സഖാക്കൾക്കും ഇല്ലാതെ പോയതെന്നും കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. ഫേയ്സ്ബുക്കിലൂടെയായിരുന്നു കുഞ്ഞികൃഷ്ണ‌ന്റെ വിമർശനം.

V Kunjikrishnan says against KK Ragesh's statement

Next TV

Related Stories
ടെറസ്സിൽ വാട്ടർപ്രൂഫിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടറിൽ തീപിടുത്തം, ഒഴിവായത് വൻ ദുരന്തം

May 22, 2026 09:38 PM

ടെറസ്സിൽ വാട്ടർപ്രൂഫിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടറിൽ തീപിടുത്തം, ഒഴിവായത് വൻ ദുരന്തം

ടെറസ്സിൽ വാട്ടർപ്രൂഫിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടറിൽ തീപിടുത്തം, ഒഴിവായത് വൻ...

Read More >>
സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ് നല്കി

May 22, 2026 09:33 PM

സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ് നല്കി

സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ്...

Read More >>
എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

May 22, 2026 08:15 PM

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

Read More >>
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി വിജയന്‍

May 22, 2026 08:13 PM

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി വിജയന്‍

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി...

Read More >>
ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ

May 22, 2026 08:10 PM

ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ

ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ...

Read More >>
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം

May 22, 2026 06:34 PM

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം

*കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി...

Read More >>
Top Stories

News Roundup

Entertainment News