ടെറസ്സിൽ വാട്ടർപ്രൂഫിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടറിൽ തീപിടുത്തം, ഒഴിവായത് വൻ ദുരന്തം

ടെറസ്സിൽ വാട്ടർപ്രൂഫിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടറിൽ തീപിടുത്തം, ഒഴിവായത് വൻ ദുരന്തം
May 22, 2026 09:38 PM | By Sufaija PP

പയ്യന്നൂർ: പയ്യന്നൂർ എഫ്സിഐ ഗോഡൗണിന് സമീപത്തെ മണക്കാടി എന്ന സ്ഥലത്ത് വാട്ടർപ്രൂഫിങ് ജോലിക്കിടെ ഉണ്ടായ തീപിടിത്തത്തിൽ വൻ ദുരന്തം ഒഴിവായി. സുഷമ എന്നവരുടെ വീടിന്റെ ടെറസിൽ ബർജർ ഹോം ഷീൽഡിന്റെ പ്രോ ഷീൽഡ് ബിറ്റുമിനസ് വാട്ടർപ്രൂഫിങ് ഷീറ്റ് സ്ഥാപിക്കുന്നതിനിടെയായിരുന്നു സംഭവം.

ഉയർന്ന താപനിലയിൽ ബിറ്റുമിനസ് ഷീറ്റ് ഉരുക്കി ഉറപ്പിക്കുന്നതിനായി സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന എൽപിജി ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. റെഗുലേറ്റർ ഉപയോഗിക്കാതെയാണ് സാധാരണ വാൽവിലൂടെ ഏകദേശം നാല് മീറ്റർ നീളമുള്ള റബ്ബർ ട്യൂബ് കണക്ട് ചെയ്ത് അതിന്റെ അറ്റത്ത് നോസിൽ ഘടിപ്പിച്ച് ഫയർ ഫ്ലെയിം ഉപയോഗിച്ച് ജോലി നടത്തിയിരുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു പ്രവർത്തനം നടന്നത്.

ജോലിക്കിടെ ഗ്യാസ് ലീക്കായി റബ്ബർ ട്യൂബിന് തീപിടിക്കുകയും തീ സിലിണ്ടറിന് ചുറ്റും വ്യാപിക്കുകയും ചെയ്തു. തുടർന്ന് സിലിണ്ടർ ചൂടാകുകയും അപകടാവസ്ഥ രൂപപ്പെടുകയും ചെയ്തു. പരിഭ്രാന്തരായ തൊഴിലാളികൾ ടെറസിൽ നിന്ന് താഴേക്ക് ഇറങ്ങിയോടി.

പയ്യന്നൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടാകുമായിരുന്ന വൻ ദുരന്തം ഒഴിവാക്കാനായി.

സംഭവത്തെ തുടർന്ന് പ്രസ്തുത ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദ്ദേശം നൽകി. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള ജോലികൾ നടത്തുമ്പോൾ സുരക്ഷാ ഉപകരണങ്ങളും അംഗീകൃത സംവിധാനങ്ങളും നിർബന്ധമായും ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. ശ്രീനിവാസൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനോ ജോൺ, വിപിൻ കെ.വി., അഖിൽ എം.എസ്., ലിജീഷ് യു.കെ., ഹോംഗാർഡുമാരായ പത്മനാഭൻ, ഗോവിന്ദൻ നമ്പീശൻ എന്നിവർ രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നു.

A gas cylinder caught fire during waterproofing work on a terrace

Next TV

Related Stories
സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ് നല്കി

May 22, 2026 09:33 PM

സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ് നല്കി

സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ്...

Read More >>
'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; കെ കെ രാഗേഷിന്റെ പ്രസ്താവനക്കെതിരെ വി കുഞ്ഞികൃഷ്ണൻ

May 22, 2026 08:20 PM

'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; കെ കെ രാഗേഷിന്റെ പ്രസ്താവനക്കെതിരെ വി കുഞ്ഞികൃഷ്ണൻ

'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; കെ കെ രാഗേഷിന്റെ പ്രസ്താവനക്കെതിരെ വി...

Read More >>
എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

May 22, 2026 08:15 PM

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

Read More >>
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി വിജയന്‍

May 22, 2026 08:13 PM

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി വിജയന്‍

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി...

Read More >>
ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ

May 22, 2026 08:10 PM

ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ

ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ...

Read More >>
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം

May 22, 2026 06:34 PM

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം

*കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി...

Read More >>
Top Stories

News Roundup

Entertainment News