ബസ് റൂട്ട് തിരിച്ചുവിടാൻ കണ്ണൂർ ട്രാഫിക്ക് റെഗുലേറ്ററി യോഗ തീരുമാനം: വ്യാപക പ്രതിഷേധവുമായി ബസ് ഉടമകളും യാത്രക്കാരും

ബസ് റൂട്ട് തിരിച്ചുവിടാൻ കണ്ണൂർ ട്രാഫിക്ക് റെഗുലേറ്ററി യോഗ തീരുമാനം: വ്യാപക പ്രതിഷേധവുമായി ബസ് ഉടമകളും യാത്രക്കാരും
May 29, 2026 10:27 PM | By Sufaija PP

കണ്ണൂർ:കഴിഞ്ഞ ദിവസം നടന്ന കണ്ണൂർ കോർപ്പറേഷൻ തല ട്രാഫിക് റെഗുലേറ്ററി യോഗത്തിൽ എടുത്ത തീരുമാനത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നു. പയ്യന്നൂർ- തളിപ്പറമ്പ്- പഴയങ്ങാടി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ റൂട്ട് മാറ്റുന്നത് സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയർന്നിട്ടുള്ളത്. താവക്കരയിൽ ബി ഒ.ടി ബസ്റ്റാൻഡ് വന്നതോടെ 2008 നവംബറിലാണ് പുതിയതെരു ഭാഗത്തുനിന്ന് വരുന്ന ബസുകൾ കലക്ടറേറ്റിനു മുന്നിൽ കൂടി താവക്കര വഴി ബി.ഒ.ടി ബസ് സ്റ്റാൻഡിൽ എത്തണമെന്ന തീരുമാനമുണ്ടായത്. 

പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ വെച്ച് അന്നത്തെ കണ്ണൂർ എംഎൽഎ - കെ സുധാകരനും, ആർടിഒയും, ബസ്സുടമസ്ഥ സംഘടനകളും, വ്യാപാരി വ്യവസായികളും എല്ലാം ചേർന്ന് എടുത്ത തീരുമാനമായിരുന്നു അത്. എന്നാൽ ഇപ്പോൾ ആ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ സ്റ്റേഡിയം- പഴയ ബസ്റ്റാൻഡ് വഴി - ടൗൺ പോലീസ് സ്റ്റേഷനു മുൻഭാഗത്ത് കൂടി താവക്കര ബസ് സ്റ്റാൻഡിൽ എത്തണമെന്നാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തീരുമാനം ഉണ്ടായത്. ഇത് വമ്പിച്ച ഗതാഗത കുരുക്കിന് കാരണമായേക്കുമെന്ന ആശങ്കയാത്രക്കാരിലും ബസ് ഉടമകളിലും ഉയരുകയാണ്.

Content Highlight: Traffic meeting

Next TV

Related Stories
വിദ്യാർത്ഥികളുടെ ബസ് കൺസഷൻ കാർഡ് ഇനി ഡിജിറ്റൽ

May 30, 2026 07:53 PM

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ കാർഡ് ഇനി ഡിജിറ്റൽ

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ കാർഡ് ഇനി...

Read More >>
നഴ്സ്മാരുടെ സമരത്തിന് പിന്തുണയുമായി കണ്ണൂരിൽ ജൂൺ 2ന് ഐക്യദാർഢ്യസദസ് നടത്തും

May 30, 2026 07:49 PM

നഴ്സ്മാരുടെ സമരത്തിന് പിന്തുണയുമായി കണ്ണൂരിൽ ജൂൺ 2ന് ഐക്യദാർഢ്യസദസ് നടത്തും

നഴ്സ്മാരുടെ സമരത്തിന് പിന്തുണയുമായി* *കണ്ണൂരിൽ ജൂൺ 2 ന്* *ഐക്യദാർഢ്യ സദസ്*...

Read More >>
ശുചീകരണ പരിപാടി 'തുടക്കം 2026' കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എം വിജിൻ MLA ഉദ്ഘാടനം ചെയ്തു

May 30, 2026 04:48 PM

ശുചീകരണ പരിപാടി 'തുടക്കം 2026' കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എം വിജിൻ MLA ഉദ്ഘാടനം ചെയ്തു

ശുചീകരണ പരിപാടി 'തുടക്കം 2026' കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എം വിജിൻ MLA ഉദ്ഘാടനം...

Read More >>
കണ്ണൂർ ജില്ലയിൽ എക്‌സൈസ് ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ ഇറക്കിയ ട്രാൻസ്ഫറിന് വിലക്ക്

May 30, 2026 04:44 PM

കണ്ണൂർ ജില്ലയിൽ എക്‌സൈസ് ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ ഇറക്കിയ ട്രാൻസ്ഫറിന് വിലക്ക്

കണ്ണൂർ ജില്ലയിൽ എക്‌സൈസ് ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ ഇറക്കിയ ട്രാൻസ്ഫറിന് വിലക്ക്...

Read More >>
ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ്

May 30, 2026 04:41 PM

ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ്

ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ...

Read More >>
അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം  നിർവ്വഹിച്ചു

May 30, 2026 04:38 PM

അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു

അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ...

Read More >>
Top Stories

News Roundup

GCC News

Entertainment News