സ്‌കൂൾ പ്രവേശനോത്സവ വേളയിൽ കുട്ടികൾ സൈബർ പ്രതിജ്ഞയെടുക്കും

സ്‌കൂൾ പ്രവേശനോത്സവ വേളയിൽ കുട്ടികൾ സൈബർ പ്രതിജ്ഞയെടുക്കും
May 31, 2026 09:46 AM | By Sufaija PP

കണ്ണൂർ: ജൂൺ ഒന്നിന് സ്‌കൂൾ പ്രവേശന ഉത്സവ വേളയിൽ സംസ്ഥാനത്തെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും എന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്റർ അറിയിച്ചു. സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള കേരള പൊലീസ് സൈബർ വിഭാഗത്തിൻ്റെ പദ്ധതിയായ കിഡ് ഗ്ലോവ് പ്രോജക്റ്റ് സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

വിദ്യാർത്ഥികളെ സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ച് ബോധവാൻമാരാക്കുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. പദ്ധതിയുടെ ഭാഗമായി പൊലീസ് വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ അദ്ധ്യാപകർക്കും രക്ഷിതാകൾക്കും സൈബർ സുരക്ഷ സംബന്ധിച്ച് പ്രാഥമിക പരിശീലനം നൽകുകയും ക്വിസ് മുതലായ വിനോദ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. പദ്ധതിയുടെ ശരിയായ തുടർ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട് എന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Content Highlight: Cyber pledge

Next TV

Related Stories
കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു

May 31, 2026 10:35 PM

കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു

കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു...

Read More >>
കണ്ണൂരിൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

May 31, 2026 09:53 PM

കണ്ണൂരിൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്...

Read More >>
റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

May 31, 2026 09:32 PM

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍...

Read More >>
പോസ്റ്റോഫീസുകൾ സംരക്ഷിക്കാൻ ജീവനക്കാരും ജനങ്ങളും കൈകോർക്കണം; ടി.കെ.ഗോവിന്ദൻ എം.എൽ.എ.

May 31, 2026 07:34 PM

പോസ്റ്റോഫീസുകൾ സംരക്ഷിക്കാൻ ജീവനക്കാരും ജനങ്ങളും കൈകോർക്കണം; ടി.കെ.ഗോവിന്ദൻ എം.എൽ.എ.

പോസ്റ്റോഫീസുകൾ സംരക്ഷിക്കാൻ ജീവനക്കാരും ജനങ്ങളും കൈകോർക്കണം -ടി.കെ.ഗോവിന്ദൻ...

Read More >>
എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവിന് പ്രൗഢസമാപനം

May 31, 2026 07:29 PM

എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവിന് പ്രൗഢസമാപനം

എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവിന്...

Read More >>

May 31, 2026 03:44 PM

"നിർദ്ദിഷ്ട അതിവേഗ റെയിൽ പദ്ധതിയിൽ തളിപ്പറമ്പിനെ വിട്ടുപോകരുതേ...": മുഖ്യമന്ത്രി വി ഡി സതീശന് തുറന്ന കത്തുമായി പി കെ സുബൈർ

"നിർദ്ദിഷ്ട അതിവേഗ റെയിൽ പദ്ധതിയിൽ തളിപ്പറമ്പിനെ വിട്ടുപോകരുതേ...": മുഖ്യമന്ത്രി വി ഡി സതീശന് തുറന്ന കത്തുമായി പി കെ സുബൈർ...

Read More >>
Top Stories

News Roundup

GCC News

Entertainment News