ന​വീ​ൻ ബാ​ബു കേ​സ്: സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സ​ർ​ക്കാ​ർ

ന​വീ​ൻ ബാ​ബു കേ​സ്: സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സ​ർ​ക്കാ​ർ
May 31, 2026 12:49 PM | By Sufaija PP

പത്തനംതിട്ട: ഇത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. കണ്ണൂര്‍ മുന്‍ എഡിഎമ്മായ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരിച്ച് കുടുംബം. മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും നേരിട്ട് കണ്ടിരുന്നു. ഇത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസ് സിബിഐ അന്വേഷണത്തിന് വിടുന്നതില്‍ സന്തോഷവും ആശ്വാസവുമുണ്ട്. മുഖ്യമന്ത്രിയില്‍ നിന്നും ആഭ്യന്തരവകുപ്പ് മന്ത്രിയില്‍ നിന്നും പോസിറ്റീവ് ആയ പ്രതികരണമാണ് ലഭിച്ചത്. വാക്ക് പാലിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നുവെന്നും മഞ്ജുഷ പ്രതികരിച്ചു. കുറ്റമറ്റ അന്വേഷണം വേണം എന്നതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പ്രതികരിച്ചു. താല്പര്യങ്ങള്‍ ഇല്ലാത്ത സര്‍ക്കാരും അന്വേഷണസംഘവുമാണ് വേണ്ടതെന്നും തങ്ങളുടെ മുപ്പതിലേറേ സംശയങ്ങള്‍ സിബിഐ അന്വേഷിക്കുമെന്നാണ് കരുതുന്നതെന്ന് പ്രവീണ്‍ പറഞ്ഞു. നവീന്‍ ബാബുവിന് എതിരെയുള്ള ആരോപണത്തില്‍ ഉയര്‍ന്ന് വന്ന പെട്രോള്‍ പമ്പിന്റെ യഥാര്‍ത്ഥ ഉടമ ആരാണെന്ന് തെളിഞ്ഞിട്ടില്ലെന്നും തളിപ്പറമ്പ് തഹസില്‍ദാര്‍ നല്‍കിയ രേഖ അപ്രത്യക്ഷമായെന്നും പ്രവീണ്‍ ആരോപിക്കുന്നു.

പൊലീസ് അന്വേഷണം കാര്യക്ഷമമാണെന്ന് ഇടത് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിനാലാണ് സിബിഐ അന്വേഷണം സാധ്യമാകാതിരുന്നത്. ആദ്യത്തെ ഒരുമാസം അന്വേഷണം ശരിയായ ദിശയിലാണെന്നാണ് കരുതിയിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് മനസ്സിലായതെന്നും പ്രവീണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതികളെന്ന് സംശയിക്കുന്നവര്‍ ആരെയൊക്കെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന കാര്യം അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: naveen babu case

Next TV

Related Stories
കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു

May 31, 2026 10:35 PM

കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു

കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു...

Read More >>
കണ്ണൂരിൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

May 31, 2026 09:53 PM

കണ്ണൂരിൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്...

Read More >>
റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

May 31, 2026 09:32 PM

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍...

Read More >>
പോസ്റ്റോഫീസുകൾ സംരക്ഷിക്കാൻ ജീവനക്കാരും ജനങ്ങളും കൈകോർക്കണം; ടി.കെ.ഗോവിന്ദൻ എം.എൽ.എ.

May 31, 2026 07:34 PM

പോസ്റ്റോഫീസുകൾ സംരക്ഷിക്കാൻ ജീവനക്കാരും ജനങ്ങളും കൈകോർക്കണം; ടി.കെ.ഗോവിന്ദൻ എം.എൽ.എ.

പോസ്റ്റോഫീസുകൾ സംരക്ഷിക്കാൻ ജീവനക്കാരും ജനങ്ങളും കൈകോർക്കണം -ടി.കെ.ഗോവിന്ദൻ...

Read More >>
എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവിന് പ്രൗഢസമാപനം

May 31, 2026 07:29 PM

എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവിന് പ്രൗഢസമാപനം

എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവിന്...

Read More >>

May 31, 2026 03:44 PM

"നിർദ്ദിഷ്ട അതിവേഗ റെയിൽ പദ്ധതിയിൽ തളിപ്പറമ്പിനെ വിട്ടുപോകരുതേ...": മുഖ്യമന്ത്രി വി ഡി സതീശന് തുറന്ന കത്തുമായി പി കെ സുബൈർ

"നിർദ്ദിഷ്ട അതിവേഗ റെയിൽ പദ്ധതിയിൽ തളിപ്പറമ്പിനെ വിട്ടുപോകരുതേ...": മുഖ്യമന്ത്രി വി ഡി സതീശന് തുറന്ന കത്തുമായി പി കെ സുബൈർ...

Read More >>
Top Stories










News Roundup






GCC News






Entertainment News