എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവിന് പ്രൗഢസമാപനം

എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവിന് പ്രൗഢസമാപനം
May 31, 2026 07:29 PM | By Sufaija PP

തളിപ്പറമ്പ: എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവ് സുന്നി നഗറിൽ ഗംഭീരമായി സമാപിച്ചു. മെയ് 29, 30 തീയതികളിലായി നടന്ന കലാമാമാങ്കത്തിൽ 120-ലധികം മത്സരങ്ങളിലായി 13 യൂണിറ്റുകളാണ് മാറ്റുരച്ചത്.മെയ് 29-ന് രാവിലെ നടന്ന ഉദ്ഘാടന സംഗമം കേയി സാഹിബ് ട്രെയിനിങ് കോളേജ് എഡ്യൂക്കേഷൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഹാതിബ് കെ.കെ ഉദ്ഘാടനം നിർവ്വഹിച്ചു. ധാർമ്മികതയിലൂന്നിയ കലകളെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.എസ്.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി മുസമ്മിൽ സഖാഫി ചടങ്ങിൽ സന്ദേശ പ്രഭാഷണം നടത്തി.

നൂറിലധികം വിദ്യാർഥികൾ അണിനിരന്ന മത്സരങ്ങളിൽ ടീം സുന്നി നഗർ ഒന്നാം സ്ഥാനവും, ടീം സലാമത്ത് രണ്ടാം സ്ഥാനവും, ടീം കടമ്പേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലാപ്രതിഭ പുരസ്‌കാരത്തിന് മുഹമ്മദലി സുന്നി നഗർ, സർഗ്ഗപ്രതിഭ പുരസ്‌കാരത്തിന് അബ്ദുല്ല കടമ്പേരി എന്നിവർ അർഹരായി.സമാപന സമ്മേളനം എസ്.വൈ.എസ് തളിപ്പറമ്പ് സോൺ ജനറൽ സെക്രട്ടറി മൻസൂർ അൻസാരി ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ കോയ തങ്ങൾ ഫൈനൽ റിസൾട്ട് പ്രഖ്യാപനം നടത്തി.

എസ്.വൈ.എസ് തളിപ്പറമ്പ് സോൺ സെക്രട്ടറി സിറാജ് മാസ്റ്റർ, അഷ്‌റഫ്‌ സഖാഫി, കേരള മുസ്ലിം ജമാഅത്ത് തളിപ്പറമ്പ വെസ്റ്റ് സർക്കിൾ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി, പ്രസിഡൻ്റ് ഉമർ കുട്ടി ഹാജി, അഷറഫ് കുടുക്കി തുടങ്ങിയവർ സംബന്ധിച്ചു.

Content Highlight: sahityotsav

Next TV

Related Stories
കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു

May 31, 2026 10:35 PM

കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു

കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു...

Read More >>
കണ്ണൂരിൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

May 31, 2026 09:53 PM

കണ്ണൂരിൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്...

Read More >>
റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

May 31, 2026 09:32 PM

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍...

Read More >>
പോസ്റ്റോഫീസുകൾ സംരക്ഷിക്കാൻ ജീവനക്കാരും ജനങ്ങളും കൈകോർക്കണം; ടി.കെ.ഗോവിന്ദൻ എം.എൽ.എ.

May 31, 2026 07:34 PM

പോസ്റ്റോഫീസുകൾ സംരക്ഷിക്കാൻ ജീവനക്കാരും ജനങ്ങളും കൈകോർക്കണം; ടി.കെ.ഗോവിന്ദൻ എം.എൽ.എ.

പോസ്റ്റോഫീസുകൾ സംരക്ഷിക്കാൻ ജീവനക്കാരും ജനങ്ങളും കൈകോർക്കണം -ടി.കെ.ഗോവിന്ദൻ...

Read More >>

May 31, 2026 03:44 PM

"നിർദ്ദിഷ്ട അതിവേഗ റെയിൽ പദ്ധതിയിൽ തളിപ്പറമ്പിനെ വിട്ടുപോകരുതേ...": മുഖ്യമന്ത്രി വി ഡി സതീശന് തുറന്ന കത്തുമായി പി കെ സുബൈർ

"നിർദ്ദിഷ്ട അതിവേഗ റെയിൽ പദ്ധതിയിൽ തളിപ്പറമ്പിനെ വിട്ടുപോകരുതേ...": മുഖ്യമന്ത്രി വി ഡി സതീശന് തുറന്ന കത്തുമായി പി കെ സുബൈർ...

Read More >>
സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ട്രോളിങ്ങ് നിരോധനം

May 31, 2026 03:39 PM

സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ട്രോളിങ്ങ് നിരോധനം

സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ട്രോളിങ്ങ്...

Read More >>
Top Stories










News Roundup






GCC News






Entertainment News