അംഗൻവാടി കുരുന്നുകൾക്ക് സ്നേഹസമ്മാനങ്ങളുമായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.പി. നസീർ

അംഗൻവാടി കുരുന്നുകൾക്ക് സ്നേഹസമ്മാനങ്ങളുമായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.പി. നസീർ
May 31, 2026 12:32 PM | By Sufaija PP

കമ്പിൽ: പുതിയ അധ്യയനവർഷത്തിൽ അംഗൻവാടികളിലേക്ക് നവാഗതരായെത്തിയ കുരുന്നുകൾക്ക് സ്നേഹസമ്മാനങ്ങളുമായി ജനപ്രതിനിധി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്പിൽ ഡിവിഷൻ മെമ്പർ പി.കെ.പി. നസീറാണ് തന്റെ ഡിവിഷനിലെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി മാതൃകയായത്.

ഡിവിഷൻ പരിധിയിൽ വരുന്ന പാമ്പുരുത്തി, കമ്പിൽ, പന്ന്യങ്കണ്ടി, ചെറുക്കുന്ന്, പാട്ടയം, വളവിൽ ചേലേരി, ചേലേരി സെൻട്രൽ എന്നീ വാർഡുകളിലെ പത്ത് അംഗൻവാടികളിലായി പ്രവേശനം നേടിയ അറുപതോളം കുട്ടികൾക്കാണ് സ്നേഹോപഹാരം വിതരണം ചെയ്തത്.

ആദ്യമായി അങ്കണവാടിയുടെ പടികയറിയെത്തുന്ന കുട്ടികളിൽ പഠനാന്തരീക്ഷം കൂടുതൽ മനോഹരമാക്കാനും, വിദ്യാലയങ്ങളോടുള്ള ഭയം മാറ്റി സന്തോഷം ഇരട്ടിയാക്കാനും ഈ വേറിട്ട ഇടപെടലിലൂടെ സാധിച്ചതായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് മുൻഗണന നൽകിക്കൊണ്ട് ജനപ്രതിനിധി നേരിട്ടെത്തിയാണ് സമ്മാനങ്ങൾ കൈമാറിയത്.

Content Highlight: p k p naseer

Next TV

Related Stories
കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു

May 31, 2026 10:35 PM

കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു

കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു...

Read More >>
കണ്ണൂരിൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

May 31, 2026 09:53 PM

കണ്ണൂരിൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്...

Read More >>
റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

May 31, 2026 09:32 PM

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍...

Read More >>
പോസ്റ്റോഫീസുകൾ സംരക്ഷിക്കാൻ ജീവനക്കാരും ജനങ്ങളും കൈകോർക്കണം; ടി.കെ.ഗോവിന്ദൻ എം.എൽ.എ.

May 31, 2026 07:34 PM

പോസ്റ്റോഫീസുകൾ സംരക്ഷിക്കാൻ ജീവനക്കാരും ജനങ്ങളും കൈകോർക്കണം; ടി.കെ.ഗോവിന്ദൻ എം.എൽ.എ.

പോസ്റ്റോഫീസുകൾ സംരക്ഷിക്കാൻ ജീവനക്കാരും ജനങ്ങളും കൈകോർക്കണം -ടി.കെ.ഗോവിന്ദൻ...

Read More >>
എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവിന് പ്രൗഢസമാപനം

May 31, 2026 07:29 PM

എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവിന് പ്രൗഢസമാപനം

എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവിന്...

Read More >>

May 31, 2026 03:44 PM

"നിർദ്ദിഷ്ട അതിവേഗ റെയിൽ പദ്ധതിയിൽ തളിപ്പറമ്പിനെ വിട്ടുപോകരുതേ...": മുഖ്യമന്ത്രി വി ഡി സതീശന് തുറന്ന കത്തുമായി പി കെ സുബൈർ

"നിർദ്ദിഷ്ട അതിവേഗ റെയിൽ പദ്ധതിയിൽ തളിപ്പറമ്പിനെ വിട്ടുപോകരുതേ...": മുഖ്യമന്ത്രി വി ഡി സതീശന് തുറന്ന കത്തുമായി പി കെ സുബൈർ...

Read More >>
Top Stories

News Roundup

GCC News

Entertainment News