മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട്ടിലെ വിജയ് സർക്കാർ

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട്ടിലെ വിജയ് സർക്കാർ
Jun 18, 2026 02:57 PM | By Sufaija PP

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങൾ അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് നിയമസഭയിൽ ഗവർണർ നടത്തിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും കേരളത്തിന്റെ ശ്രമങ്ങളെ ശക്തമായി തടയുമെന്നും തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു.

തമിഴക വെട്രി കഴകം നേതാവ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്. സഭയിലെ കീഴ്‌വഴക്കങ്ങൾ പാലിച്ച് 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചാണ് സമ്മേളനം ആരംഭിച്ചത്. തുടർന്ന് ദേശീയഗാനത്തോടെ സമാപിച്ചു; എന്നാൽ വന്ദേമാതരം ആലപിച്ചില്ല.

കേന്ദ്രത്തിനെതിരെ വിമർശനം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള കടുത്ത വിമർശനം ഗവർണർ നയപ്രഖ്യാപനത്തിൽ വായിച്ചു. ത്രിഭാഷാ നയം നടപ്പാക്കുന്നതുമായി കേന്ദ്ര ഫണ്ട് വിഹിതത്തെ ബന്ധിപ്പിക്കുന്ന നീക്കം അംഗീകരിക്കില്ലെന്ന് വിജയ് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് 'ദ്വിഭാഷാ നയം' തന്നെ തുടരും.

മുല്ലപ്പെരിയാർ ഉൾപ്പെടെ തമിഴ്‌നാടിനെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ മുൻകാല ദ്രാവിഡ പാർട്ടികളുടെ അതേ കർക്കശ നിലപാട് തന്നെയായിരിക്കും പുതിയ സർക്കാരിനുമെന്ന് വ്യക്തമാക്കപ്പെട്ടു. പെരിയാർ, അണ്ണാദുരൈ, കാമരാജ്, അംബേദ്കർ എന്നിവരുടെ രാഷ്ട്രീയ ദർശനങ്ങൾ ഉയർത്തിപ്പിടിക്കുന്ന ടി.വി.കെ, ജാതിക്കും മതത്തിനും പണക്കൊഴുപ്പിനും അതീതമായ പാർട്ടിയാണെന്ന് നയപ്രഖ്യാപനത്തിൽ അടിവരയിട്ടു.

പ്രസംഗത്തിൽ മുൻ ഡി.എം.കെ സർക്കാരിനെതിരെ ഗവർണർ രൂക്ഷവിമർശനം ഉന്നയിച്ചു. മുൻ സർക്കാർ സംസ്ഥാനത്തെ ലഹരിയൊഴുക്ക് തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് നയപ്രഖ്യാപനത്തിൽ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിൽ കുറ്റകൃത്യങ്ങൾ പെരുകാൻ പ്രധാന കാരണം ഈ ലഹരിവ്യാപനമാണെന്നും പുതിയ സർക്കാർ ഇത് കർശനമായി നേരിടുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കി. പുതിയ സഭാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

Content Highlight: Thamilnadu Government

Next TV

Related Stories
അനധികൃത മണൽ കടത്തിനിടെ പൊലീസ് പിടികൂടിയ വാഹനം സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ അപകടം: കട തകർന്നു

Jun 18, 2026 10:07 PM

അനധികൃത മണൽ കടത്തിനിടെ പൊലീസ് പിടികൂടിയ വാഹനം സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ അപകടം: കട തകർന്നു

അനധികൃത മണൽ കടത്തിനിടെ പൊലീസ് പിടികൂടിയ വാഹനം സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ അപകടം: കട...

Read More >>
മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആന്തൂർ നഗരസഭവിപുലമായ യോഗം ചേർന്നു

Jun 18, 2026 10:03 PM

മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആന്തൂർ നഗരസഭവിപുലമായ യോഗം ചേർന്നു

മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആന്തൂർ നഗരസഭവിപുലമായ യോഗം...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ജീവനകാർക്ക് KCSPA യൂനിയൻ അംഗത്വവിതരണം നടത്തി

Jun 18, 2026 09:58 PM

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ജീവനകാർക്ക് KCSPA യൂനിയൻ അംഗത്വവിതരണം നടത്തി

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ജീവനകാർക്ക് KCSPA യൂനിയൻ അംഗത്വവിതരണം...

Read More >>
നിപ ഭീതി അകലുന്നു: സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു; ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ

Jun 18, 2026 08:42 PM

നിപ ഭീതി അകലുന്നു: സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു; ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ

നിപ ഭീതി അകലുന്നു: സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു; ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19...

Read More >>
എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കുന്നതിന് വേണ്ടി ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മെരിറ്റ് ഡേ ആഘോഷം നടത്തി

Jun 18, 2026 07:05 PM

എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കുന്നതിന് വേണ്ടി ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മെരിറ്റ് ഡേ ആഘോഷം നടത്തി

എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കുന്നതിന് വേണ്ടി ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മെരിറ്റ് ഡേ ആഘോഷം...

Read More >>
യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ആഗോളവൽക്കരണ നയങ്ങളും വർഗീയ അജണ്ടകളും കേരളത്തെ ഏറെ പുറകോട്ട് നയിക്കുന്നതാണ്: സി പി ഐ എം

Jun 18, 2026 07:00 PM

യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ആഗോളവൽക്കരണ നയങ്ങളും വർഗീയ അജണ്ടകളും കേരളത്തെ ഏറെ പുറകോട്ട് നയിക്കുന്നതാണ്: സി പി ഐ എം

യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ആഗോളവൽക്കരണ നയങ്ങളും വർഗീയ അജണ്ടകളും കേരളത്തെ ഏറെ പുറകോട്ട് നയിക്കുന്നതാണ്: സി പി ഐ...

Read More >>
Top Stories










News Roundup






Entertainment News