പാപ്പിനിശേരി: അനധികൃത മണൽ കടത്തിനിടെ പൊലീസ് പിടികൂടിയ വാഹനം സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ കട തകർന്നു. പാപ്പിനിശേരി പഞ്ചായത്തിന് സമീപത്തായിരുന്നു സംഭവം. പാറക്കടവ് ഭാഗത്തു നിന്നും അനധികൃത മണൽ കടത്തുകാർ പൊലീസിനെ കണ്ടപ്പോൾ ലോറി ഉപേക്ഷി ച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. വാഹനവുമായി പൊലീസ് സംഘം സ്റ്റേഷനിലേക്ക് പോകവേ പാപ്പിനിശേരി പഞ്ചായത്തിന് എതിർ വശത്തെ റോഡിൽ നിന്നും ദേശീയ പാതയിലേക്ക് കയറവേ ലോറി പിന്നോട്ട് നീങ്ങിയാണ് അപകടം.
ഹാരീസ് എന്നയാളുടെ പച്ചക്കറി കടയുടെ ഒരു ഭാഗമാണ് തകർന്നത്.പാപ്പിനിശേരി പാറക്കൽ കടവ് റോഡിൽ വെച്ചാണ് മണൽ കടത്തിവരികയായിരുന്ന കെ എൽ 32. 6167 നമ്പർ ടിപ്പർ ലോറി എസ്.ഐ. സി. കെ. സുജിത്തും സംഘവും പിടികൂടിയത്. മണൽ ലോറി കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങി.
Content Highlight: Accident


































