ലോഗോ വരയ്ക്കൂ, 10,000 രൂപ നേടൂ....; 'പ്രിയദര്‍ശിനി' പദ്ധതിക്കായി കെഎസ്‌ആര്‍ടിസിയുടെ ലോഗോ മത്സരം

ലോഗോ വരയ്ക്കൂ, 10,000 രൂപ നേടൂ....; 'പ്രിയദര്‍ശിനി' പദ്ധതിക്കായി കെഎസ്‌ആര്‍ടിസിയുടെ ലോഗോ മത്സരം
Jun 23, 2026 03:57 PM | By Sufaija PP

തിരുവനന്തപുരം: സ്ത്രീകള്‍ക്കായി കെഎസ്‌ആർടിസി നടപ്പിലാക്കുന്ന സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'ക്ക് വേണ്ടി ലോഗോ ക്ഷണിച്ചു. പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും അനുയോജ്യമായ ലോഗോകള്‍ തയ്യാറാക്കി അയക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ലോഗോയ്ക്ക് 10,000 രൂപ സമ്മാനമായി നല്‍കും.

ലോഗോ തയ്യാറാക്കുന്നതിനായി കെഎസ്‌ആർടിസി കൃത്യമായ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവർക്ക് അതനുസരിച്ച്‌ ലോഗോകള്‍ സമർപ്പിക്കാവുന്നതാണ്. സ്ത്രീ ശാക്തീകരണത്തെയും യാത്രയെയും ഒരേപോലെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള ഡിസൈനുകള്‍ക്കാണ് മുൻഗണന നല്‍കുന്നത്.

ലോഗോ ഡിസൈന്‍ നിര്‍ദേശങ്ങള്‍-

ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.

ലോഗോയില്‍ 'പ്രിയദര്‍ശിനി' പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉള്‍ക്കൊള്ളിക്കേണ്ടതാണ്.

ലോഗോ പൂര്‍ണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകല്‍പ്പനയായിരിക്കണം. പകര്‍പ്പവകാശ ലംഘനം ഉണ്ടാകാന്‍ പാടില്ല.

തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആര്‍.ടി.സി.യ്ക്ക് ആയിരിക്കും.

ഫയല്‍ സ്‌പെസിഫിക്കേഷന്‍

ഫോര്‍മാറ്റ്: PNG, PSD, PDF, CDR & Vector Format- ലഭ്യമെങ്കില്‍ AI/EPS/SVG കൂടി സമര്‍പ്പിക്കാം)

റസലൂഷന്‍: കുറഞ്ഞത് 300 DPI

സൈസ്: കുറഞ്ഞത് 6000 × 6000 Pixels

കളര്‍ മോഡ്: RGB (പ്രിന്റിംഗിനായി CMYK വേര്‍ഷന്‍ അഭികാമ്യം)

ഫയല്‍ വലുപ്പം: പരമാവധി 100 MB

ജൂണ്‍ 30നകം ലോഗോ [email protected] എന്ന മെയിലില്‍ അയക്കണം. സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍സിനും കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് പ്രിയദര്‍ശിനി.

Content Highlight: Logo competition

Next TV

Related Stories
ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

Jun 23, 2026 10:34 PM

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ...

Read More >>
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

Jun 23, 2026 10:32 PM

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി...

Read More >>
ഫ്രീസറിന്റെ മരവിപ്പിൽ നിന്നും കുളപ്പുറത്തെ ചിതയിലേക്ക്, ഒരു അനാഥ മൃതദേഹത്തിന് കൂടി ആചാരപ്രകാരം യാത്രയയപ്പ് നൽകി സി എച്ച് സെന്റർ

Jun 23, 2026 10:29 PM

ഫ്രീസറിന്റെ മരവിപ്പിൽ നിന്നും കുളപ്പുറത്തെ ചിതയിലേക്ക്, ഒരു അനാഥ മൃതദേഹത്തിന് കൂടി ആചാരപ്രകാരം യാത്രയയപ്പ് നൽകി സി എച്ച് സെന്റർ

ഫ്രീസറിന്റെ മരവിപ്പിൽ നിന്നും കുളപ്പുറത്തെ ചിതയിലേക്ക്, ഒരു അനാഥ മൃതദേഹത്തിന് കൂടി ആചാരപ്രകാരം യാത്രയയപ്പ് നൽകി സി എച്ച്...

Read More >>
കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം ശേഖരിച്ചു

Jun 23, 2026 10:18 PM

കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം ശേഖരിച്ചു

കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം...

Read More >>
പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും സംഘടിപ്പിച്ചു

Jun 23, 2026 10:06 PM

പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും സംഘടിപ്പിച്ചു

പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും...

Read More >>
നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

Jun 23, 2026 08:40 PM

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ...

Read More >>
Top Stories

News Roundup