ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍
Jun 23, 2026 10:34 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ നാളെ (ജൂൺ 24) മുതൽ വിതരണം ചെയ്യും. വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും നാളെ മുതൽ നൽകും. രണ്ടിനുമായി 1080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി. അടുത്ത മാസം മൂന്നിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണം. കഴിഞ്ഞ മെയ് മാസത്തെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായതിന് പിന്നാലെയാണ്, ജൂണ്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ തുക അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ആകെ 51,70,015 ഗുണഭോക്താക്കള്‍ക്കാണ് ഈ മാസം ക്ഷേമ പെന്‍ഷന്‍ ലഭിക്കുക. ഗുണഭോക്താക്കളുടെ താല്പര്യപ്രകാരം രണ്ട് വ്യത്യസ്ത വിതരണ ശൃംഖലകള്‍ വഴിയാണ് പെന്‍ഷന്‍ തുക വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

Content Highlight: Welfare pension distribution for June starts tomorrow

Next TV

Related Stories
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

Jun 23, 2026 10:32 PM

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി...

Read More >>
ഫ്രീസറിന്റെ മരവിപ്പിൽ നിന്നും കുളപ്പുറത്തെ ചിതയിലേക്ക്, ഒരു അനാഥ മൃതദേഹത്തിന് കൂടി ആചാരപ്രകാരം യാത്രയയപ്പ് നൽകി സി എച്ച് സെന്റർ

Jun 23, 2026 10:29 PM

ഫ്രീസറിന്റെ മരവിപ്പിൽ നിന്നും കുളപ്പുറത്തെ ചിതയിലേക്ക്, ഒരു അനാഥ മൃതദേഹത്തിന് കൂടി ആചാരപ്രകാരം യാത്രയയപ്പ് നൽകി സി എച്ച് സെന്റർ

ഫ്രീസറിന്റെ മരവിപ്പിൽ നിന്നും കുളപ്പുറത്തെ ചിതയിലേക്ക്, ഒരു അനാഥ മൃതദേഹത്തിന് കൂടി ആചാരപ്രകാരം യാത്രയയപ്പ് നൽകി സി എച്ച്...

Read More >>
കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം ശേഖരിച്ചു

Jun 23, 2026 10:18 PM

കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം ശേഖരിച്ചു

കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം...

Read More >>
പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും സംഘടിപ്പിച്ചു

Jun 23, 2026 10:06 PM

പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും സംഘടിപ്പിച്ചു

പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും...

Read More >>
നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

Jun 23, 2026 08:40 PM

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ...

Read More >>
യുവതിയുടെയും മകളുടെയും 75 പവൻ സ്വർണ്ണവും 27 ലക്ഷം രൂപയും തട്ടിയെടുത്ത  മൂന്നുപേര്‍ക്കെതിരെ കേസ്

Jun 23, 2026 08:38 PM

യുവതിയുടെയും മകളുടെയും 75 പവൻ സ്വർണ്ണവും 27 ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നുപേര്‍ക്കെതിരെ കേസ്

യുവതിയുടെയും മകളുടെയും 75 പവൻ സ്വർണ്ണവും 27 ലക്ഷം രൂപയും തട്ടിയെടുത്ത ...

Read More >>
Top Stories

News Roundup