മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി രാഷ്ട്രപതിയില്‍നിന്ന് പദ്മഭൂഷണ്‍ ബഹുമതി

 മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി രാഷ്ട്രപതിയില്‍നിന്ന് പദ്മഭൂഷണ്‍ ബഹുമതി
Jun 23, 2026 06:48 PM | By Sufaija PP

രാജ്യത്തെ ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പദ്മഭൂഷണ്‍ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരം സമ്മാനിച്ചു. മമ്മൂട്ടിക്കൊപ്പം പദ്മഭൂഷണ് അർഹനായ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചടങ്ങില്‍ ബഹുമതി ഏറ്റുവാങ്ങി.

പുരസ്കാര സമർപ്പണ ചടങ്ങിനായി കുടുംബസമേതമാണ് മമ്മൂട്ടി ഡല്‍ഹിയില്‍ എത്തിയത്. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങുന്ന നിമിഷത്തില്‍ സദസ്സിലിരുന്ന് ആവേശത്തോടെ കൈയടിക്കുന്ന മകൻ ദുല്‍ഖർ സല്‍മാന്റെയും കുടുംബത്തിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കർ ഓം ബിർള, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി പുരസ്കാരം സ്വീകരിക്കാനായി രാഷ്ട്രപതിക്കരികിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ സന്തതസഹചാരിയും നിർമാതാവുമായ എസ്. ജോർജ്, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ സദസ്സിലുണ്ടായിരുന്നു.

Content Highlight: Pathmabhooshan mammootty

Next TV

Related Stories
ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

Jun 23, 2026 10:34 PM

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ...

Read More >>
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

Jun 23, 2026 10:32 PM

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി...

Read More >>
ഫ്രീസറിന്റെ മരവിപ്പിൽ നിന്നും കുളപ്പുറത്തെ ചിതയിലേക്ക്, ഒരു അനാഥ മൃതദേഹത്തിന് കൂടി ആചാരപ്രകാരം യാത്രയയപ്പ് നൽകി സി എച്ച് സെന്റർ

Jun 23, 2026 10:29 PM

ഫ്രീസറിന്റെ മരവിപ്പിൽ നിന്നും കുളപ്പുറത്തെ ചിതയിലേക്ക്, ഒരു അനാഥ മൃതദേഹത്തിന് കൂടി ആചാരപ്രകാരം യാത്രയയപ്പ് നൽകി സി എച്ച് സെന്റർ

ഫ്രീസറിന്റെ മരവിപ്പിൽ നിന്നും കുളപ്പുറത്തെ ചിതയിലേക്ക്, ഒരു അനാഥ മൃതദേഹത്തിന് കൂടി ആചാരപ്രകാരം യാത്രയയപ്പ് നൽകി സി എച്ച്...

Read More >>
കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം ശേഖരിച്ചു

Jun 23, 2026 10:18 PM

കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം ശേഖരിച്ചു

കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം...

Read More >>
പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും സംഘടിപ്പിച്ചു

Jun 23, 2026 10:06 PM

പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും സംഘടിപ്പിച്ചു

പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും...

Read More >>
നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

Jun 23, 2026 08:40 PM

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ...

Read More >>
Top Stories

News Roundup