ഖത്തർ സ്ഫോടനം: മരിച്ചവരിൽ മലയാളിയും

ഖത്തർ സ്ഫോടനം: മരിച്ചവരിൽ മലയാളിയും
Jun 23, 2026 04:30 PM | By Sufaija PP

ദോഹ : ഖത്തർ എനർജിയുടെ റാസ് ലഫാനിലെ ബർസാൻ പ്ലാന്റിലുണ്ടായ അപകടത്തിൽ 12 ഇന്ത്യക്കാരുൾപ്പെടെ 13 പേർ മരിക്കുകയും 66 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഖത്തർ എനർജിയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇരയായവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പമുണ്ടെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ബാധിക്കപ്പെട്ടവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകിവരുന്നുണ്ട്.

മരിച്ചവരിൽ മലയാളിയും ഉണ്ടായിരുന്നു . കോഴിക്കോട് പുറമേരിക്കടുത്ത് തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്. മരിച്ചവർ ഇന്ത്യ, പാക്കിസ്ഥാൻ സ്വദേശികളാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. പരുക്കേറ്റവരിൽ ഖത്തർ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, കെനിയ, ഘാന, ടാൻസനിയ, നൈജീരിയ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടുന്നു. ഇതൊരു സാധാരണ പ്രവർത്തനപരമായ അപകടം മാത്രമാണെന്നും അട്ടിമറിയോ ആക്രമണമോ അല്ലെന്നും അധികൃതർ എടുത്തുപറഞ്ഞു.

അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ വർഷം ഡിസംബർ മുതൽ അടച്ചിട്ടിരുന്ന പ്ലാന്റ് അപകടം നടക്കുന്നതിന് രണ്ടു ദിവസം മുൻപാണ് പ്രവർത്തനം പുനരാരംഭിച്ചത്. സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ സഹായത്തോടെ എമർജൻസി റെസ്പോൺസ് ടീം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കുകയും പൂർണമായി അണയ്ക്കുകയും ചെയ്തു. ബർസാൻ പ്ലാന്റിലും സമീപത്തെ മറ്റ് സംവിധാനങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തി വരികയാണ്.

Content Highlight: qatar blast

Next TV

Related Stories
ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

Jun 23, 2026 10:34 PM

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ...

Read More >>
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

Jun 23, 2026 10:32 PM

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി...

Read More >>
ഫ്രീസറിന്റെ മരവിപ്പിൽ നിന്നും കുളപ്പുറത്തെ ചിതയിലേക്ക്, ഒരു അനാഥ മൃതദേഹത്തിന് കൂടി ആചാരപ്രകാരം യാത്രയയപ്പ് നൽകി സി എച്ച് സെന്റർ

Jun 23, 2026 10:29 PM

ഫ്രീസറിന്റെ മരവിപ്പിൽ നിന്നും കുളപ്പുറത്തെ ചിതയിലേക്ക്, ഒരു അനാഥ മൃതദേഹത്തിന് കൂടി ആചാരപ്രകാരം യാത്രയയപ്പ് നൽകി സി എച്ച് സെന്റർ

ഫ്രീസറിന്റെ മരവിപ്പിൽ നിന്നും കുളപ്പുറത്തെ ചിതയിലേക്ക്, ഒരു അനാഥ മൃതദേഹത്തിന് കൂടി ആചാരപ്രകാരം യാത്രയയപ്പ് നൽകി സി എച്ച്...

Read More >>
കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം ശേഖരിച്ചു

Jun 23, 2026 10:18 PM

കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം ശേഖരിച്ചു

കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം...

Read More >>
പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും സംഘടിപ്പിച്ചു

Jun 23, 2026 10:06 PM

പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും സംഘടിപ്പിച്ചു

പി ടി എച്ച് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് കൈമാറ്റവും വളണ്ടിയേഴ്സ് മീറ്റും...

Read More >>
നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

Jun 23, 2026 08:40 PM

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ...

Read More >>
Top Stories

News Roundup