ഷെഹ്‌നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

ഷെഹ്‌നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ
2026-07-15T14:41:00 | By Sufaija PP

പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് അറസ്റ്റിൽ. ഷെഹ്‌നയാണ് (31) മരിച്ചത്. ഏഴംകുളം സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. അരുണിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കാണ് കേസ് എടുത്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കോട്ടമുകൾ ഷിനാസ് മൻസിലിൽ താമസിക്കുന്ന ഷെഹ്‌നയെ വീടിനുള്ളിലെ സ്റ്റെയറിന്റെ പിടിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .

മരിക്കുന്നതിന് മുൻപ് അരുൺ ഷെഹ്‌ന മർദ്ദിച്ചതായി കണ്ടെത്തിയിരുന്നു. അരുണിന്റെ ആക്രമണമാണ് ആത്മഹത്യക്ക് കാരണം. വീട്ടിലുണ്ടായിരുന്ന കാമുകനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അവിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹ്‌ന ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സംഭവസമയത്ത് രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ട്യൂഷന് പോയിരുന്നു. ഷെഹ്‌നയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നിരുന്നു . എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകത്തിന് തെളിവുകൾ ലഭിച്ചില്ല. തുടർന്ന് പൊലീസ് ഇത് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.അടൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

അറസ്റ്റിലായ അരുണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിന്റെ കൂടുതൽ കാരണങ്ങളെക്കുറിച്ചും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. അതേസമയം വീട്ടിൽ നിന്ന് ബഹളം കേട്ടതിനെത്തുടർന്ന് അയൽവാസികൾ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നഗരസഭാ കൗൺസിലർ ഉൾപ്പെടെയുള്ളവർ എത്തി വാതിൽ തുറന്നപ്പോൾ ഷെഹനയുടെ ആൺസുഹൃത്ത് അകത്തുനിന്ന് പുറത്തുവരികയായിരുന്നു. അകത്ത് കയറി പരിശോധിച്ചപ്പോൾ സ്റ്റെയർകേസിന്റെ ഭാഗത്ത് ഷെഹനയെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ അടൂർ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. മരിച്ച ഷെഹനയുടെയും കസ്റ്റഡിയിലുള്ള യുവാവിന്റെയും ശരീരത്തിൽ രക്തപ്പാടുകൾ കണ്ടെത്തിയിരുന്നു .

Content Highlight: Shehna's death: Brutally beaten while son was at tuition, followed by suicide; male friend arrested.

Next TV

Related Stories
ഓപ്പറേഷൻ സുരക്ഷ; തളിപ്പറമ്പിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നടപടി; താലൂക്ക് ആശുപത്രി മുതൽ മന്ന സിഗ്നൽ വരെ ആദ്യഘട്ട പരിശോധന

Jul 15, 2026 03:00 PM

ഓപ്പറേഷൻ സുരക്ഷ; തളിപ്പറമ്പിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നടപടി; താലൂക്ക് ആശുപത്രി മുതൽ മന്ന സിഗ്നൽ വരെ ആദ്യഘട്ട പരിശോധന

ഓപ്പറേഷൻ സുരക്ഷ; തളിപ്പറമ്പിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നടപടി; താലൂക്ക് ആശുപത്രി മുതൽ മന്ന സിഗ്നൽ വരെ ആദ്യഘട്ട...

Read More >>
ദേശീയ പാത നിർമ്മാണകമ്പനിയുടെ പ്രവൃത്തിക്കെത്തിയ മൂന്ന്ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ചു

Jul 15, 2026 02:39 PM

ദേശീയ പാത നിർമ്മാണകമ്പനിയുടെ പ്രവൃത്തിക്കെത്തിയ മൂന്ന്ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ചു

ദേശീയ പാത നിർമ്മാണകമ്പനിയുടെ പ്രവൃത്തിക്കെത്തിയ മൂന്ന്ടിപ്പർ ലോറികളുടെ ബാറ്ററികൾ...

Read More >>
പറശ്ശിനിക്കടവിൽ പുതുതായി നിർമിക്കുന്ന ആധുനിക ബസ്‌സ്റ്റാൻഡ് കെട്ടിട സമുച്ചയങ്ങളുടെ നിർമാണപ്രവൃത്തിക്ക് തുടക്കംകുറിച്ചു

Jul 15, 2026 02:33 PM

പറശ്ശിനിക്കടവിൽ പുതുതായി നിർമിക്കുന്ന ആധുനിക ബസ്‌സ്റ്റാൻഡ് കെട്ടിട സമുച്ചയങ്ങളുടെ നിർമാണപ്രവൃത്തിക്ക് തുടക്കംകുറിച്ചു

പറശ്ശിനിക്കടവിൽ പുതുതായി നിർമിക്കുന്ന ആധുനിക ബസ്‌സ്റ്റാൻഡ് കെട്ടിട സമുച്ചയങ്ങളുടെ നിർമാണപ്രവൃത്തിക്ക്...

Read More >>
പശുവിനെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

Jul 15, 2026 11:17 AM

പശുവിനെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

പശുവിനെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ...

Read More >>
അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

Jul 15, 2026 11:14 AM

അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ...

Read More >>
മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു

Jul 15, 2026 09:27 AM

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരൻ മരിച്ചു...

Read More >>
Top Stories

News Roundup

Entertainment News