ദേശീയപാത നിർമ്മാണത്തിനായി കുപ്പത്ത് എത്തിച്ച ക്രെയിൻ കവർന്നു

ദേശീയപാത നിർമ്മാണത്തിനായി കുപ്പത്ത് എത്തിച്ച ക്രെയിൻ കവർന്നു
Jan 20, 2025 03:15 PM | By Sufaija PP

തളിപ്പറമ്പ്: ദേശീയപാത നിര്‍മ്മാണപ്രവൃത്തിക്ക് എത്തിച്ച മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിന്‍ മോഷ്ടിച്ചു കടത്തിയതായി പരാതി. 25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡല്‍ കെ.എല്‍-86 എ-9695 ക്രെയിനാണ് ഇന്നലെ പുലർച്ചെ 1.08 ന് കുപ്പം ദേശീയപാതയോരത്തു നിന്ന് രണ്ടംഗസംഘം മോഷ്ടിച്ചു കൊണ്ടുപോയത്.

സൈറ്റ് എഞ്ചിനീയര്‍ ചെങ്ങന്നൂര്‍ സ്വദേശി സൂരജ് സുരേഷിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18 ന് രാത്രി 11 വരെ ജോലിക്ക് ഉപയോഗപ്പെടുത്തിയ ക്രെയിന്‍ കുപ്പം എംഎംയുപി സ്‌ക്കൂള്‍ മതിലിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്താണ് ഓപ്പറേറ്റര്‍ ഉറങ്ങാന്‍ പോയത് .രാവിലെ ഏഴ് മണിയോടെ എത്തിയ അടുത്ത ഷിഫ്റ്റിലെ ഓപ്പറേറ്റര്‍ ക്രെയിന്‍ കാണാത്തതിനെ തുടര്‍ന്ന് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പിനിയുടെ സൈറ്റ് ഓഫീസില്‍ വിവരമണിയിച്ച് ഒരു കിലോമീറ്ററോളം പ്രദേശത്ത് നടന്ന് പരിശോധിച്ചുവെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് നീലേശ്വരം മുതല്‍ പരിശോധന വ്യാപിപ്പിച്ചുവെങ്കിലും ക്രെയിന്‍ കണ്ടെത്താനാവാത്തതിന തുടര്‍ന്ന് കുപ്പം പ്രദേശത്തെ ഒരു സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ടംഗസംഘം 1.08 ന് ക്രെയിന്‍ തളിപ്പറമ്പ് ഭാഗത്തേക്ക് ഓടിച്ചുകൊണ്ടുപോകുന്നതായി കണ്ടത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.പോലീസ് നടത്തിയ പരിശോധനയില്‍ ധര്‍മ്മശാല വരെ ക്രെയിന്‍ ഓടിച്ചുകൊണ്ടുപോയതായി വ്യക്തമായിട്ടുണ്ട്.പോലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.ക്രെയിന്‍ തമിഴ്‌നാട്ടിലേക്കോ മറ്റോ കടത്തി പൊളിച്ചുവില്‍പ്പന നടത്തുന്ന സംഘമായിരിക്കാം മോഷണത്തിന് പിറകിലെന്നാണ് സൂചന.

crane

Next TV

Related Stories
പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചു, സഹോദരനെതിരെ കേസ്

Mar 27, 2025 08:14 PM

പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചു, സഹോദരനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചു, സഹോദരനെതിരെ...

Read More >>
കണ്ണൂർ കോർപറേഷൻ ബഡ്ജറ്റ് അവതരണ വേളയിൽ നാടകീയ രംഗങ്ങൾ, ഉന്തുംതള്ളും

Mar 27, 2025 08:12 PM

കണ്ണൂർ കോർപറേഷൻ ബഡ്ജറ്റ് അവതരണ വേളയിൽ നാടകീയ രംഗങ്ങൾ, ഉന്തുംതള്ളും

കണ്ണൂർ കോർപറേഷൻ ബഡ്ജറ്റ് അവതരണ വേളയിൽ നാടകീയ രംഗങ്ങൾ,...

Read More >>
ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി റമദാൻ കാരുണ്യ സംഗമവേദിയിൽ 100 ഉമ്മമാർക്ക്‌ സ്നേഹാദരം

Mar 27, 2025 08:07 PM

ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി റമദാൻ കാരുണ്യ സംഗമവേദിയിൽ 100 ഉമ്മമാർക്ക്‌ സ്നേഹാദരം

ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി റമദാൻ കാരുണ്യ സംഗമവേദിയിൽ 100 ഉമ്മമാർക്ക്‌...

Read More >>
മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടത്തിന്  2.3 കോടിയുടെ ഭരണാനുമതി

Mar 27, 2025 07:57 PM

മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടത്തിന് 2.3 കോടിയുടെ ഭരണാനുമതി

മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടത്തിന് 2.3 കോടിയുടെ...

Read More >>
മയ്യിൽ ബസ് സ്റ്റാൻഡിൽ സൺഷെയ്ഡിൻ്റെ ഭാഗം തകർന്ന് വീണ് അപകടം

Mar 27, 2025 05:32 PM

മയ്യിൽ ബസ് സ്റ്റാൻഡിൽ സൺഷെയ്ഡിൻ്റെ ഭാഗം തകർന്ന് വീണ് അപകടം

മയ്യിൽ ബസ് സ്റ്റാൻഡിൽ സൺഷെയ്ഡിൻ്റെ ഭാഗം തകർന്ന് വീണ്...

Read More >>
പറശിനിക്കടവിൽ നിലവിലുള്ള ബോട്ട് ജെട്ടി വികസിപ്പിക്കുന്നതിന് 3.54 കോടിയുടെ ഭരണാനുമതി

Mar 27, 2025 05:28 PM

പറശിനിക്കടവിൽ നിലവിലുള്ള ബോട്ട് ജെട്ടി വികസിപ്പിക്കുന്നതിന് 3.54 കോടിയുടെ ഭരണാനുമതി

പറശിനിക്കടവിൽ നിലവിലുള്ള ബോട്ട് ജെട്ടി വികസിപ്പിക്കുന്നതിന് 3.54 കോടിയുടെ...

Read More >>
Top Stories

News Roundup