ആന്തൂർ നഗരസഭ ജൈവ വൈവിദ്ധ്യ മാനേജ്മെൻ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയുടെ അധീനതയിലുള്ള കോൾത്തുരുത്തി എ കെജി ഐലന്റിൽ നട്ടുപിടിപ്പിച്ച മുള, കുറ്റ്യാട്ടൂർ കുള്ളൻ മാവ്, വിയത്നാംഎർലി പ്ലാവ് തുടങ്ങിയ വിവിധയിനം ഫലവൃക്ഷത്തെകളുടെ ഇടനില ജൈവ വൈവിദ്ധ്യ പാർക്കിന്റെ ഉൽഘാടനം ചെയർമാൻ പി.മുകുന്ദൻ നിർവ്വഹിച്ചു.

ഓമന മുരളീധരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽകെ.വി. പ്രേമരാജൻ, എ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.കൗൺസിലർമാരും വിവിധ കർഷകരും, കർഷക തൊഴിലാളികളും സംബന്ധിച്ചു.
Anthoor Municipality Biodiversity Park was inaugurated