വികസനത്തോടൊപ്പം ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും ചേർത്ത് പിടിച്ച് തളിപ്പറമ്പ നഗരസഭ ബജറ്റ്, തളിപ്പറമ്പിൽ ആധുനിക രീതിയിലുള്ള ബസ്റ്റാൻഡ്

വികസനത്തോടൊപ്പം ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും ചേർത്ത് പിടിച്ച് തളിപ്പറമ്പ നഗരസഭ ബജറ്റ്, തളിപ്പറമ്പിൽ ആധുനിക രീതിയിലുള്ള ബസ്റ്റാൻഡ്
Mar 27, 2025 01:29 PM | By Sufaija PP

തളിപ്പറമ്പ് നഗരസഭ 2025-26 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ചെയർപേഴ്സൺ മുർഷിത കൊങ്ങായിയുടെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ ആണ് ബജറ്റ് അവതരിപ്പിച്ചത്.

മുന്നിരിപ്പ് ഉൾപ്പെടെ 640624719 രൂപ വരവും, 478022113 രൂപ ചെലവും, 162602606 രൂപ നീക്കിയിരിപ്പുമുള്ള 2024-25 വർഷത്തെ പുതുക്കിയ ബഡ്ജറ്റും, മുന്നിരിപ്പ് ഉൾപ്പെടെ 548126000 രൂപ വരവും, 356236000 രൂപ ചെലവും, 191890000 രൂപ നീക്കിയിരിപ്പുമാണ് 2025-26 വർഷത്തെ മതിപ്പ് ബഡ്‌ജറ്റിൽ പ്രതീക്ഷിക്കുന്നത്.

വികസനം എന്നത് സർവ്വതലസ്പർശി ആയിരിക്കണം. അതിന് ഉപോൽബലകമായ പദ്ധതികളാണ് ഈ ബഡ്‌ജറ്റിൽ മുന്നോട്ടുവയ്ക്കുന്നത്. ആയതിൽ പ്രധാനപ്പെട്ട പദ്ധതികൾ ഇവയാണ്.

  • തളിപ്പറമ്പ് നിവാസികളുടെ ചിരകാല സ്വപ്നമായ മലയോര ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് . ആദ്യപടിയായി കാക്കത്തോട് ബസ്സ്റ്റാൻഡിന് DPR പൂർത്തീകരിച്ചിട്ടുണ്ട്. അതോടൊപ്പം നഗരസഭാ കോമ്പൌണ്ടിൽ നിർമിക്കുന്ന CH മുഹമ്മദ് കോയ മെമ്മോറിയൽ കോൺഫറൻസ് ഹാൾ കം ഷോപ്പിംഗ് കോംപ്ലെക്സിന്റെയും വിവിധ ഘട്ടങ്ങളായുള്ള നിർമാണത്തിന് 3 കോടി രൂപവകയിരുത്തി.പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഈ വകയിരുത്തുന്നു. വർഷം 30 ലക്ഷം രൂപ. 
  • 2. ആധുനിക രീതിയിലുള്ള ബസ്സ്റ്റാൻറ്ഡ് തളിപ്പറമ്പ് നഗരസഭക്ക് ആവശ്യമാണ് എന്നു ബോധ്യമുണ്ട് ആയതിലേക്കായി പല സ്ഥലങ്ങളും പരിശോധിച്ചതിൽ 32-mw വാർഡിലെ പാളയാടിൽ അനുയോജ്യമായ 5 ഏക്കർ സ്ഥലം നഗരസഭകണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഉടമകളുമായി പ്രാഥമിക ചർച്ച നടത്തിയതിലും പ്രസ്തുത സ്ഥലം ബസ്സ്റ്റാൻറിന് അനുയോജ്യമാണെന്ന് പരിശോധനയിൽ ഏറെക്കൂറെ ബോധ്യപ്പെട്ടിട്ടുണ്ട്. പ്രാരംഭ നടപടികൾക്കായി 5 ലക്ഷം രൂപ വകയിരുത്തുന്നു. നഗരസഭ പരിധിയിൽ ഇത്രയും കുറഞ്ഞ വിലക്കു സ്ഥലം കിട്ടുക എന്നുള്ളത് പ്രയാസകരമായ കാര്യമാണ്.
  • 3. 21, 22, 23, 24 എന്നീ വാർഡുകളെ കേന്ദ്രീകരിച്ച് പകൽ വീട് പദ്ധതി നടപ്പിലാക്കും. പുളിമ്പറമ്പ് പ്രദേശത്ത് ലക്ഷം വീട് കോളനി പ്രദേശത്ത് നഗരസഭയുടെ കൈവശമുള്ള സ്ഥലത്ത് പകൽ വീട്, ചിൽഡ്രൻസ് പാർക്കും നിർമിക്കും. കുറ്റിക്കോൽ എൻ.എച്ച് വായനശാലയ്ക്ക് സമീപം ഹാപ്പിനസ്സ് പാർക്ക് സ്ഥാപിക്കും. ഇവയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 5 ലക്ഷം രൂപ,
  •   ഡിമെൻഷ്യ ബാധിച്ചു വീടുകളിൽ കഴിയുന്നവരുടെ പരിചരണത്തിനായി ഓർമ്മ കൂട്ടായ്മ എന്ന പദ്ധതി നടപ്പാക്കും. മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഈ പദ്ധതിയുടെ ആരംഭപ്രവർത്തനങ്ങൾക്ക് ആദ്യഘട്ടമായി 3 ലക്ഷം രൂപ, 
  • ഗ്രീൻ ചാനൽ മുതൽ കപ്പാലം വരെ യുള്ള സ്ഥലത്തു ഡ്രൈനേജിന് മുകളിലൂടെ നടപ്പാത നിർമാണം പൂർത്തീകരിക്കും നടപ്പാതയുടെ വശങ്ങളിൽ ഹാൻഡ് റെയിലും ലൈറ്റും സ്ഥാപിച്ച് പ്രഭാത സവാരിക്കും സായാഹ്‌ന സവാരിക്കും ഒരുപോലെ ഉപയോഗ്യമാക്കും, ഈ പ്രവർത്തനങ്ങൾ ഘട്ടംഘട്ടം ആയി പൂർത്തീകരിക്കുന്നതിന് ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ തുക അനുവദിക്കും.
  •  PMAY പദ്ധതിയിൽ ഉൾപ്പെട്ട സ്ഥലമില്ലാത്ത ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി കരിപ്പലിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട് ആയത് വാങ്ങുന്നതിനു 1,2000000 രൂപ,
  •  ഇ.വി എക്കോ സിസ്റ്റം നടപ്പിലാക്കും നഗര ഗതാഗതം പരിസ്ഥിതി സൗഹൃദമാക്കുന്നതിനും കാർബൺ എമിഷൻ കുറക്കുന്നതിനും ആയി അടുത്ത രണ്ട് വർഷം കൊണ്ട് നഗരത്തിൽ ഇലക്ട്രിക് വെഹിക്കിൾ എക്കോ സിസ്റ്റം പൂർണരീതിയിൽ നടപ്പിലാക്കും. ആദ്യഘട്ടത്തിൽ നഗരത്തിലെ ഓട്ടോറിക്ഷകൾ പൂർണമായും ഇലക്ട്രിക് ആക്കുന്നതിന് കമ്പനികളുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും. ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് നഗരസഭയും സ്വകാര്യ സംരംഭകരും ചേർന്നുകൊണ്ടുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന കാർബൺ പ്രത്യേകിച്ച് ശ്വാസകോശ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതും പൗരന്മാരുടെ പൊതുവായ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതുമാണ്. നഗരത്തെ സമ്പൂർണ്ണ കാർബൺ ന്യൂട്രൽ നഗരമാക്കി മാറ്റുന്നതിനുള്ള അനുബന്ധ പ്രവർത്തനങ്ങളും ഇതിലൂടെ നടപ്പിലാക്കും. ഈ പദ്ധതിയുടെ പ്രാഥമിക നടപടികൾക്കും ഡി പി ആർ തയ്യാറാക്കുന്നതിനും 10 ലക്ഷം രൂപ വകയിരുത്തുന്നു. ഓട്ടോ തൊഴിലാളി ടാക്സി തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തി പദ്ധതിക്ക് അന്തിമരൂപം നൽകും.

  •  100 ഓക്സിലറി സംരംഭങ്ങൾ IIMK യുമായി ചേർന്ന് 100 ഓക്സിലറി അംഗങ്ങൾക്ക് സ്വയം തൊഴിൽ സംരംഭങ്ങളും 50 ഗ്രൂപ്പ് സംരംഭങ്ങളും നടപ്പിലാക്കും. പ്രശസ്ത മാനേജ്മെന്റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ്ന്റെ ഹായത്തോടുകൂടിയാണ് അഭ്യസ്തവിദ്യരായ യുവതികൾക്ക് തൊഴിൽ നൽകുന്നതിനുള്ള പരിശീലനവും മാനേജ്മെന്റ് സപ്പോർട്ടും സാമ്പത്തിക സഹായവും കുടുംബശ്രീയുടെ സഹകരണത്തോടു കൂടി നഗരസഭനടപ്പിലാക്കും. നഗര പ്രദേശത്ത് സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ഇത് ഏറെ സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള കുടുംബശ്രീ ഗ്രൂപ്പ് സംരംഭങ്ങൾക്ക് ആവശ്യമായിട്ടുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും പരിശീലനത്തിനും പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നു. ഇതിനായി 20 ലക്ഷം രൂപ
  •  സമഗ്ര പാലിയേറ്റീവ് നയം രൂപീകരിക്കും നഗരപ്രദേശത്ത് ശയ്യാവലംമ്പരും പ്രത്യേക പരിചരണം ആവശ്യമുള്ളവരുമായ രോഗികളുടെ പരിചരണത്തിനായി ആരാധനാലയങ്ങളുടെയും നാഷണൽ സ്കൂളുകളുടെയും സന്നദ്ധ സംഘടനകളുടെയും സേവനം ഉപയോഗപ്പെടുത്തുന്ന രീതിയിൽ സമഗ്രമായ പാലിയേറ്റിവ് നയം രൂപീകരിക്കും. വളണ്ടയർമാർക്ക് പരിശീലനം, നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരിചരണം സേവന കേന്ദ്രങ്ങൾ ആരംഭിക്കൽ എന്നിവയ്ക്കായി ആദ്യ ഘട്ടത്തിൽ 3 ലക്ഷം രൂപ
  • സാന്ത്വന പരിചരണവും പ്രാഥമിക ശുശ്രൂഷയും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിന് എല്ലാ വിദ്യാലയങ്ങളിലും ജൂനിയർ റെഡ് ക്രോസ് രൂപീകരിക്കും
  • ജീവനക്കാർക്ക് IIMk ഇൽ നിന്ന് വിദഗ്‌ധ പരിശീലനം. നഗരസഭയിൽ നിന്നും അനുബന്ധ ഘടക സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളുടെ വേഗതയും ഗുണനിലവാരവും ഉറപ്പവരുത്തുന്നതിന് നഗരസഭഓഫീസ് ജീവനക്കാർക്കും നഗരസഭയുടെ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റമായി സഹകരിച്ച് വിദഗ്‌ധ പരിശീലനം നൽകും. വ്യക്തിത്വ വികസനം, ഐടി പബ്ലിക് റിലേഷൻ, എഫക്ടീവ് കമ്മ്യൂണിസ്റ്റേഷൻ ട്രാൻസ്പാരൻസി വി എന്നീ വിഷയങ്ങളിൽ നഗരസഭയിൽ നിന്ന് ജീവനക്കാർ പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള സേവനം സവനം ഉറപ്പുവരുത്തുകയും അതിലൂടെ ഹാപ്പിനസ് ഇൻഡക്സ് ഉയർത്തുന്നതിനും ഇതിനായി 15 ലക്ഷം രൂപ
  • അഡിക്ഷൻ കൗൺസിലിംഗ് സെന്ററും കേന്ദ്രങ്ങളും ആരംഭിക്കും, വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സമഗ്ര പദ്ധതി നടപ്പാക്കും,ഡി അഡിക്ഷൻ സെന്റർ ആരംഭിക്കും, പ്രത്യേക കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും, ഇതിനായി 25 ലക്ഷം രൂപ 
  • നിലവിലുള്ള സ്ട്രീറ്റ് ലൈറ്റുകൾ പൂർണമായും LED ബൾബുകളിലേക്കു മാറുക എന്നത് നഗര സഭയുടെ സ്വപ്നമാണ്. ഊർജ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് നഗര സഭ പ്രതിജ്ഞാബദ്ധമാണ്. നിലവിലുള്ള സ്ട്രീറ്റ് ലൈറ്റുകൾ LED ലൈറ്റുകൾ ഘട്ടം ഘട്ടം ആയി മാറ്റി സ്ഥാപിക്കുന്നതിന് ആദ്യ ഘട്ടമായി 20 ലക്ഷം രൂപ.
  • പുതുതായി ആരംഭിച്ച ബഡ്സ് സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടി വാർഷിക പദ്ധതി മുഖേന നടപ്പാക്കുന്നതിനു നടപടി സ്വീകരിക്കും .
  • സ്വകാര്യ സംരഭകരുമായി സഹകരിച്ച് താലൂക്ക് ഓഫീസ് റോഡ് കോർട്ട് റോഡ് മെയിൻ റോഡ് എന്നിവിടങ്ങളിൽ ലൈറ്റുകൾ ഉൾപ്പെടെ സ്ഥാപിച്ച് നഗരസൌന്ദര്യവൽക്കരണം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.
  • പുതിയ സ്ട്രീറ്റ് ലൈൻ വലിക്കുന്നതിന് 20 ലക്ഷം രൂപ.
  • ഷീലോഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പണി പൂർത്തീകരിച്ച് ഈ കെട്ടിടം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിന് ആവശ്യമായ നടപടി നഗരസഭഉടൻ സ്വീകരിക്കുന്നതാണ്.
  •  നഗരസഭ സ്ഥലത്ത് ഇലക്ട്രിക്ക് ചാർജ്ജ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.
  • പാളയാട് ട്രീറ്റ്‌മെന്റ്റ് പ്ലാന്റ്റ് വികസനത്തിനു രണ്ട് കോടി രൂപ നഗരസഞ്ചയ ഗ്രാൻറിൽ നിന്നിം. ഡി പി ആർ പൂർത്തിയായാൽ ഉടൻ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

മറ്റു നഗരസഭകളെപ്പോലെ കെ-സ്മാർട്ട് മുഖേന ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിനു ഈ വർഷം തളിപ്പറമ്പ് നഗരസഭക്ക് സാധിച്ചു. ബാലാരിഷ്ടതകൾ മാറി തുടർവർഷങ്ങളിൽ കൃത്യമായ അക്കൌണ്ടിംഗിലൂടെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു നഗരസഭക്ക് സാധിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

Thalipparamb municipality budget

Next TV

Related Stories
 പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം ആരംഭിച്ചു

Mar 30, 2025 10:14 PM

പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം ആരംഭിച്ചു

പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി

Mar 30, 2025 10:12 PM

പട്ടുവം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി

പട്ടുവം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം...

Read More >>
എസ് എസ് എഫ് തിരുവട്ടൂർ യൂണിറ്റ് പെരുന്നാൾ കീസ് വിതരണം ചെയ്തു

Mar 30, 2025 10:09 PM

എസ് എസ് എഫ് തിരുവട്ടൂർ യൂണിറ്റ് പെരുന്നാൾ കീസ് വിതരണം ചെയ്തു

എസ് എസ് എഫ് തിരുവട്ടൂർ യൂണിറ്റ് പെരുന്നാൾ കീസ് വിതരണം ചെയ്തു...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; 10000 രൂപ പിഴ ചുമത്തി

Mar 30, 2025 07:20 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം. 10000 രൂപ പിഴ...

Read More >>
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

Mar 30, 2025 07:13 PM

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ...

Read More >>
എസ് ടി യു മോട്ടോർ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി റംസാൻ മീറ്റ് സംഘടിപ്പിച്ചു

Mar 30, 2025 07:09 PM

എസ് ടി യു മോട്ടോർ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി റംസാൻ മീറ്റ് സംഘടിപ്പിച്ചു

എസ് ടി യു മോട്ടോർ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി റംസാൻ മീറ്റ്...

Read More >>
Top Stories