മയ്യിൽ ബസ് സ്റ്റാൻഡിൽ സൺഷെയ്ഡിൻ്റെ ഭാഗം തകർന്ന് വീണ് അപകടം. ഉച്ചയോടെയാണ് സംഭവം.

വാർഷിക പരീക്ഷ കഴിഞ്ഞ് ബസ് കാത്ത് നിൽക്കുകയായിരുന്ന മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർ ബസ് സ്റ്റാൻഡിൽ ഉള്ളപ്പോഴാണ് അപകടം.
സംഭവത്തിൽ ആർക്കും പരിക്കില്ല. സൺഷെയ്ഡിൻ്റെ വീതി കുറഞ്ഞ ഭാഗമാണ് തകർന്ന് വീണത്.
Mayyil bus stand