കേന്ദ്ര അവഗണനക്കെതിരെ 'കേരളമെന്താ ഇന്ത്യയിലല്ലേ' എന്ന ചോദ്യമുയർത്തിക്കൊണ്ട് ഫെബ്രുവരി 25ന് സി പി ഐ എം തളിപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് നടത്തുന്ന ഉപരോധത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ കാൽനട പ്രചരണജാഥ സംഘടിപ്പിച്ചു.

മുയ്യം പള്ളിവയലിൽ സംഘടിപ്പിച്ച സ്വീകരണ പരുപാടി ജാഥ ക്യാപ്റ്റൻ പി വി ഗോപിനാഥ് ഉത്ഘാടനം ചെയ്തു. കേരളത്തിന്റെ സർവ്വ ആനുകൂല്യങ്ങളെയും നിഷേധിച്ച് കേരളത്തെ പൂർണ്ണമായും അവഗണിച്ചു കൊണ്ട്, വെല്ലുവിളിച്ചുകൊണ്ട്, പരിഹസിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര ഗവണ്മെന്റ് ചെയ്യുന്നതെന്നും, വലതുപക്ഷം ഈ കാര്യത്തിൽ ബി ജെ പിക്ക് അനുകൂലമാണെന്നും എങ്ങനെയെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരിക എന്നൊരു ലക്ഷ്യം മാത്രമാണ് ആക്കൂട്ടർക്കുള്ളതെന്നും അദ്ദേഹം ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ബി ജെ പി നാടിനെ കൊല്ലാൻ തീരുമാനിച്ചാലും തകർക്കാൻ തീരുമാനിച്ചാലും കോൺഗ്രസ് അതിനൊപ്പമുണ്ടാകുമെന്നും, ഇടതുപക്ഷത്തെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്ന ഒറ്റ ഉദ്ദേശമേ അവർക്കുള്ളൂ എന്നും മാധ്യമങ്ങൾ പോലും തങ്ങൾക്ക് എതിരാണെന്നും കേന്ദ്ര നിലപാടിനൊപ്പം ആണെന്നും ആധുനിക കേരളം ഇന്ന് അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും നേതൃത്വം കൊടുത്തിട്ടുള്ളത് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വീകരണ യോഗത്തിൽ എം വി വിജയൻ സ്വാഗതവും കെ വിനോദ് അധ്യക്ഷതയും വഹിച്ചു. ടി ബാലകൃഷ്ണൻ, എം വി ജനാർദ്ദനൻ, കെ സന്തോഷ്, പാച്ചേനി വിനോദ് എന്നിവർ സംസാരിച്ചു.
Kannur Head Post Office march