തൊഴിലുറപ്പ് വേതനം കൂട്ടി; കേരളത്തിലെ തൊഴിലാളികളുടെ ദിവസവേതനത്തില്‍ 23 രൂപയുടെ വര്‍ധനവ്

തൊഴിലുറപ്പ് വേതനം കൂട്ടി; കേരളത്തിലെ തൊഴിലാളികളുടെ ദിവസവേതനത്തില്‍ 23 രൂപയുടെ വര്‍ധനവ്
Mar 28, 2025 08:06 PM | By Sufaija PP

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക് 369 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 23 രൂപയാണ് കേരളത്തിലെ തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 2 മുതല്‍ 7 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമീണ വികസന മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. പ്രതിദിന വേതനനിരക്കില്‍ 7 രൂപ മുതല്‍ 26 രൂപയുടെ വരെ വര്‍ധനവാണ് 2025-26 സാമ്പത്തിക വര്‍ഷത്തിലേക്കായി ഉണ്ടായിരിക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ 7 രൂപയാണ് കൂട്ടിയത്. 26 രൂപ കൂട്ടിയ ഹരിയാനയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം 400 രൂപയിലെത്തും. ഒരു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് തൊഴിലുറപ്പുകാരുടെ ദിവസ വേതനം 400 രൂപയാകുന്നത്.

2005ലെ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി നിയമത്തിലെ സെക്ഷന്‍ ആറിലെ സബ് സെക്ഷന്‍ ഒന്ന് പ്രകാരമുള്ള വേതന നിരക്കില്‍ വര്‍ധനവ് വരുത്തിയാണ് മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിരിക്കുന്നന്നത്. ഏപ്രില്‍ ഒന്ന് മുതലാകും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.

thozhilurappu

Next TV

Related Stories
 പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം ആരംഭിച്ചു

Mar 30, 2025 10:14 PM

പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം ആരംഭിച്ചു

പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി

Mar 30, 2025 10:12 PM

പട്ടുവം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി

പട്ടുവം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം...

Read More >>
എസ് എസ് എഫ് തിരുവട്ടൂർ യൂണിറ്റ് പെരുന്നാൾ കീസ് വിതരണം ചെയ്തു

Mar 30, 2025 10:09 PM

എസ് എസ് എഫ് തിരുവട്ടൂർ യൂണിറ്റ് പെരുന്നാൾ കീസ് വിതരണം ചെയ്തു

എസ് എസ് എഫ് തിരുവട്ടൂർ യൂണിറ്റ് പെരുന്നാൾ കീസ് വിതരണം ചെയ്തു...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; 10000 രൂപ പിഴ ചുമത്തി

Mar 30, 2025 07:20 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം. 10000 രൂപ പിഴ...

Read More >>
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

Mar 30, 2025 07:13 PM

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ...

Read More >>
എസ് ടി യു മോട്ടോർ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി റംസാൻ മീറ്റ് സംഘടിപ്പിച്ചു

Mar 30, 2025 07:09 PM

എസ് ടി യു മോട്ടോർ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി റംസാൻ മീറ്റ് സംഘടിപ്പിച്ചു

എസ് ടി യു മോട്ടോർ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി റംസാൻ മീറ്റ്...

Read More >>
Top Stories