പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിലെത്തി തിയറ്ററുകൾ ഇളക്കി മറിച്ചമോഹൻലാൽ ചിത്രം എമ്പുരാൻ റിലീസ് ചെയ്ത് 2 ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ കയറി. ഏറ്റവും ഉയർന്ന പ്രീ ബുക്കിങ് റെക്കോർഡിന്റെ പെരുമയുമായി റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ ബോക്സ്ഓഫീസിൽ കുതിപ്പ് തുടരുകയാണ്. കേരളത്തിലെ ഉയർന്ന ആദ്യ ദിന കളക്ഷനായ ദളപതി വിജയ്‌യുടെ 12 കൊടിയെന്ന റെക്കോർഡിനെ പഴങ്കഥയാക്കിയ എമ്പുരാൻ 16 കോടി രൂപയാണ് നേടിയത്. വേൾഡ് വൈഡ് ആയി 65 കോടി രൂപയെന്ന ഭീമൻ കളക്ഷൻ നേടിയ ചിത്രം ഗൾഫ്, ജർമനി, യുകെ തുടങ്ങിയ രാജ്യങ്ങളിലെല്ലാം റെക്കോർഡ് കളക്ഷൻ നേടി.

എമ്പുരാൻ ഏറ്റവും വേഗം 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന മലയാള ചിത്രമായി മാറിയ വാർത്ത ആരാധകരെ പൃഥ്വിരാജ്, മോഹൻലാൽ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ആരാധകരെ അറിയിച്ചത്. ദി സുകാഡ ഹിംസെൽഫ്, ഈ അസാധാരണ വിജയത്തിൽ ഒപ്പമുണ്ടായവർക്ക് നന്ദിയെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. മോഹൻലാൽ ആരാധകർ തിയറ്ററുകൾ പൂരപ്പറമ്പാക്കിയ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രവും അണിയറപ്രവർ ത്തകർ പങ്കുവെച്ചിട്ടുണ്ട്. പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങൾക്ക് ശേഷം 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന മോഹൻലാലിന്റെ മൂന്നാമത്തെ ചിത്രമാണ് എമ്പുരാൻ. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയുമായെത്തിയ ചിത്രം റിലീസിന് മുന്നേ തന്നെ വമ്പൻ ടിക്കറ്റ് ബുക്കിങ്ങുമായി രാജ്യമാകെ വാർത്തയായിരുന്നു.
emburan