കണ്ണൂർ : ഏഴിമലയിൻ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഏഴിമല നേവൽ അക്കാദമി അസി. കമാൻഡന്റ് ട്രെയിനി മാഹി ചെമ്പ്ര പാറാൽ വള്ളിൽ ആർ. രബിജിത്ത് (24) ആണ് ട്രെയിനിങ്ങിനിടെ അക്കാദമിയിൽ കുഴഞ്ഞുവീണ് മരിച്ചത്.

അക്കാദമിയിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യൻ കോസ്റ്റ് ഗാർഡ് സർവീസിൽ അഖിലേന്ത്യാതലത്തിലുള്ള പരീക്ഷയിൽ ഉന്നത വിജയം നേടിയാണ് നാവിക അക്കാദമിയിൽ അസി. കമാൻഡന്റ് ട്രെയിനി ആയി പ്രവേശിച്ചത്.
പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ എൻ.സി.സി. നേവൽ വിങ്ങിലെ മികച്ച കാഡറ്റ് ആയിരുന്നു. വെള്ള യൂണിഫോമിനോടുള്ള ഇഷ്ടമാണ് ഈ എൻജിനീയറിങ് ബിരുദധാരിയെ കോസ്റ്റൽ ഗാർഡിൽ എത്തിച്ചത്.
Ezhimala