തളിപ്പറമ്പ്: തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിവിധ കാരണങ്ങളാൽ 1995 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 (പുതുക്കേണ്ട മാസം 1995 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ) വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി പുതുക്കാം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരമോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ്/നോൺ ജോയിനിംഗ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവ പ്രസ്തുത കാലയളവിൽ നിശ്ചിത സമയ പരിധിക്കുള്ളിൽ ഹാജരാവാൻ സാധിക്കാതെ വന്ന ഉദ്യോഗാർഥികൾക്കും മെഡിക്കൽ ഗ്രൗണ്ടിലും ഉപരിപഠനാർത്ഥവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി പൂർത്തിയാക്കാനാവാതെ ജോലിയിൽ നിന്ന് വിടുതൽ ചെയ്തവർക്കും നിബന്ധനകൾക്ക് വിധേയമായി സർക്കാർ ഉത്തരവ് പ്രകാരം രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനസ്ഥാപിക്കാം.
അപേക്ഷകൾ ഫെബ്രുവരി ഒന്ന് മുതൽ 2025 ഏപ്രിൽ 30 വരെ ഓൺലൈൻ മുഖേനയും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് സഹിതം നേരിട്ടോ ദൂതൻ മുഖേനയോ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ സമർപ്പിക്കണം. www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലെ ഓൺലൈൻ പോർട്ടലിന്റെ ഹോം പേജിൽ നൽകിയ സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി ഓൺലൈനായും രജിസ്ട്രേഷൻ പുതുക്കാം.
employment registration