പാപ്പിനിശ്ശേരി : CPIM പാപ്പിനിശ്ശേരി വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറി കൂഞ്ഞംപടിക്കൽ വീട്ടിൽ കെ പി കരുണാകരൻ ( 70 ) നിര്യാതനായി .

ബീഡി തൊഴിലാളിയായി പൊതുജീവിതം ആരംഭിച്ചു .പാപ്പിനിശ്ശേരിയുടെ സാമൂഹ്യ - രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന കരുണേട്ടൻ ജനപ്രതിനിധി എന്ന നിലയിലും തിളങ്ങി .യുവജന പ്രസ്ഥാനത്തിലും വില്ലേജ് നേതാവായി ഉയർന്നു .
ജനങ്ങളുടെ ഇടയിൽ മാത്രം ജീവിച്ച നേതാവ്.പാപ്പിനിശ്ശേരി വെസ്റ്റിലെ പാർട്ടിയെ മുന്നിൽ നിന്നും നയിച്ച സഖാവ് .എല്ലാ ഘട്ടങ്ങളിലും അടിയുറച്ച പാർട്ടി പ്രവർത്തകൻ .
പാപ്പിനിശ്ശേരിയുടെ പൊതുമണ്ഡലത്തിൽ 40 വർഷത്തിലേറേ നീണ്ട പൊതു പ്രവർത്തനം. സഹകരണ രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കരുണേട്ടൻ .
പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറായിരുന്ന കരുണേട്ടൻ ദേശാഭിമാനി പത്രത്തിൻ്റെ ഏജൻ്റായി വർഷങ്ങളോളം പ്രവർത്തിച്ചു .
അഴീക്കോട് ബീഡി തൊഴിലാളി സഹകരണ സംഘം ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് .ബീഡിതൊഴിലാളി യൂണിയൻ ( CITU ) പാപ്പിനിശ്ശേരി ഡിവിഷൻ സെക്രട്ടറിയായിരുന്നു .
K P Karunakaran