പരിയാരം: പരിയാരം ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന ബിൽഡിംഗ് നിർമ്മാണ അപേക്ഷകൾ തീർപ്പാക്കാൻ ആവശ്യത്തിന് ഓവർസിയറെ നിയമിക്കാത്തത് മൂലം കെട്ടിടനിർമ്മാണ പെർമിറ്റിനും മറ്റും നൽകിയ അപേക്ഷകൾ പരിശോധിച്ചു തീർപ്പ് കൽപ്പിക്കുന്നതിന് സാധിക്കാത്തതുമൂലംപൊതുജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ കഴിഞ്ഞ ഭരണസമിതി യോഗങ്ങളിൽ യുഡിഎഫ് മെമ്പർമാർ ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന്അടിയന്തര നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് മെമ്പർമാുടെ നേതൃത്വത്തിൽ കഴിഞ്ഞ ഇരുപതാം തിയ്യതി പഞ്ചായത്ത് ഓഫിസിന് മുന്നിൽ യുഡിഎഫ്മെമ്പർമാരായ പി വി സജീവൻ, പി വി അബ്ദുൾ, ഷുക്കൂർ, അഷ്റഫ് കൊട്ടോല, പി. സാജിത ടീച്ചർ,കെ പി സൽമത്ത്,ടിപി ഇബ്രാഹിം ,ദൃശ്യാ ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിന് ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ പ്രത്യേക അജണ്ട വെച്ച് താൽക്കാലിക ഓവർസിയറെ നിയമക്കുവാൻ തിരുമാനിച്ചിരിക്കുകയാണ്.
A temporary overseer will be appointed