തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 68,480 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 8,560 രൂപയിലുമെത്തി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് ഈ വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വർണവിലയിലെ ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളർ-രൂപ വിനിമയം, ആഭ്യന്തര ആവശ്യകത, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
Gold