തളിപ്പറമ്പ്: കുപ്പം വൈര്യാം കോട്ടം ശ്രീ പെരുമ്പുഴയച്ഛൻ ക്ഷേത്രം കളിയാട്ട മഹോത്സവം 4,5,6 (വെള്ളി, ശനി, ഞായർ)തീയതികളിൽ നടക്കും. നാളെ വൈകുന്നേരം 5.30ന് കലവറ നിറയ്ക്കൽ ഘോഷയാത്ര കുപ്പം മുക്കുന്ന് വൈശാഖ (പയറ്റിയാൽ ഭഗവതി ക്ഷേത്രം)ക്ഷേത്രത്തിൽ നിന്നും പുറപ്പെടും.

5 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പയംക്കുറ്റി. 5 മണിക്ക് പെരുമ്പുഴയച്ഛൻ ദൈവത്തിൻ്റെ തോറ്റം വൈകുന്നേരം 6 മണിക്ക് ഗുളികൻ ദൈവത്തിൻ്റെ വെള്ളാട്ടം. രാത്രി 7 മണിക്ക് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ കുടിവീരൻ ദൈവത്തിൻ്റെ തോറ്റം. തുടർന്ന് പെരുമ്പുഴയച്ഛൻ്റെയും വിഷ്ണുമൂർത്തിയുടെയും തോറ്റം. കാഴ്ചവരവ്.
6 ന് ഞായറാഴ്ച പുലർച്ചെ 1 മണിക്ക് പെരുമ്പുഴയച്ഛൻ ദൈവത്തിൻ്റെ കൊടിയില തോറ്റം. പുലർച്ചെ 3 മണിക്ക് ഗുളികൻ ദൈവത്തിൻ്റെ പുറപ്പാട് .4 മണിക്ക് കുടിവീരൻ ദൈവത്തിൻ്റെ പുറപ്പാട്. 5 മണിക്ക് പെരുമ്പുഴയച്ഛൻ ദൈവത്തിൻ്റെ പുറപ്പാട് .രാവിലെ 7 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട് .വൈകുന്നേരം 5 മണിക്ക് കളിയാട്ടം സമാപനം.
Kuppam