പയ്യന്നൂർ: യുവാവിനെ തടഞ്ഞു നിർത്തി സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതിയിൽ 25 ഓളം പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.രാമന്തളി എട്ടിക്കുളം അമ്പലപ്പാറയിലെ കെ.നാസിക്കിൻ്റെ (22) പരാതിയിലാണ് എട്ടിക്കുളത്തെ നാസിൽ ,ഇക്ബാൽ, ബഷീർ, നാസർ, മുസ്തഫ, എന്നിവർക്കും കണ്ടാലറിയാവുന്ന 20 പേർക്കുമെതിരെ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 31 ന് രാത്രി 11 മണിക്കാണ് സംഭവം. എട്ടിക്കുളം ബീച്ചിൽ വെച്ച് ഒന്നു മുതൽ 5 പ്രതികളും മറ്റു കണ്ടാലറിയാവുന്ന 20 ഓളം പേരും ചേർന്ന് തടഞ്ഞു നിർത്തി പരാതിക്കാരനെ കൈ കൊണ്ടടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്നും സംഭവത്തിന് കാരണം പ്രതികൾക്ക് വിരോധമുള്ള കാപ്പ കേസിലെ പ്രതി റാഷിദിനെ കണ്ടിരുന്നോവെന്ന് ചോദിച്ചതിന് കണ്ടില്ലെന്ന് പറഞ്ഞ വിരോധത്തിൽ മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Case against 25