കൊളച്ചേരി : നണിയൂർ ദുർഗാ ഭഗവതി ക്ഷേത്രം പൂരോത്സവം നാളെ മുതൽ 10 വരെ നടക്കും. ക്ഷേത്രം തന്ത്രി കരുമാരത്തില്ല ത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.എട്ടിന് വൈകിട്ട് അഞ്ചിന് കലവറ നിറയ്ക്കൽ ഘോഷയാത്ര, രാത്രി ആധ്യാത്മിക പ്രഭാഷണം, ഭജന, തുടർന്ന് കളരിപ്പയറ്റ്.

ഒൻപതിന് രാവിലെ ലളി താസഹസ്രനാമ പാരായണം, വൈകിട്ട് ഭജന, പുല്ലാങ്കുഴൽസോളോ, തിരുവാതിരകളി ഫ്യൂ ഷൻ, തുടർന്ന് ദേശവാസികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യ ങ്ങളും കലാപരിപാടികളും. 10- ന് രാവിലെ പൂരംകുളി, ആധ്യാ ത്മിക പ്രഭാഷണം, ഉച്ചയ്ക്ക് പ്രസാ ദസദ്യ, വൈകിട്ട് തായമ്പക, മേള പ്രദക്ഷിണം, തിടമ്പ്നൃത്തം, ദീപാ രാധന. എല്ലാ ദിവസവും വിശേ ഷാൽ പൂജ, ലളിതാസഹസ്രനാമ പാരായണം എന്നിവയും എട്ട്, ഒൻപത്, 10 തീയതികളിൽ ശ്രീ ഭൂതബലിയും ഉണ്ടാകും.
naniyoor