മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബഹുജനറാലിയുടെ ഭാഗമായി എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സ്ട്രീറ്റ്ഡ്രൈവ് സംഘടിപ്പിച്ചു.എം എസ് എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: റുമൈസ റഫീഖ് ഉദ്ഘാടനം ചെയ്തു.

ഹരിത ജില്ലാ ജന:കൺവീനർ ഫാത്തിമ സക്കരിയ്യ , എം എസ് എഫ് മുനിസിപ്പൽ പ്രസിഡൻ്റ് സഫ്‌വാൻ കുറ്റിക്കോൽ,ജന:സെക്രട്ടറി അജ്മൽ പാറാട്,ട്രഷറർ മുഫീദ് കുട്ടുക്കൻ,സൈഫുദ്ധീൻ കുണ്ടാംകുഴി,അൽത്താഫ് അള്ളാംകുളം,മുഹമ്മദ് കുപ്പം,ഉമ്മർ ഫാറൂഖ്നഗർ,അഷ്ക്കർ കായക്കൂൽ,റഹീസ് മന്ന,നൈഫ്,റാസി,നസീഫ്,ഇൻസാഫ് തുടങ്ങിയവർ സംബന്ധിച്ചു.
MSF organizes street drive