പേരാവൂർ: കേരളമെമ്പാടും ലഹരി വ്യാപനത്തിന് ഒത്താശ ചെയ്തു കൊടുത്തവരാണ് പിണറായി സർക്കാരും സി.പി.എം നേതാക്കളുമെന്നും അതിന്റെ ഫലമാണ് കേരളത്തിലെ ലഹരി വ്യാപനമെന്നും ലഹരിക്കെതിരായി സിപിഎമ്മിന്റെയും, ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന പ്രഹസന പരിപാടികൾ കാണുമ്പോൾ ആട്ടിൻ തോലിട്ട ചെന്നായയുടെ കഥയാണ് ഓർമ്മ വരുന്നതെന്നും ഡിസിസി പ്രസിഡണ്ട് അഡ്വ:മാർട്ടിൻ ജോർജ്ജ് പറഞ്ഞു. രാജീവ് ഫൗണ്ടേഷന്റെ ജില്ല നേതൃത്വ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ലാ ചെയർമാൻ ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു. രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ റഷീദ് പറമ്പൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ വി.എ നാരായണൻ, സജിവ് മാറോളി, ടി.ഒ മോഹനൻ , സുരേഷ് ബാബു എളയാവൂർ, എം .കെ . മോഹനൻ, അജിത്ത് മാട്ടൂൽ, കെ. കെ .സുരേഷ് കുമാർ, കെ .വി ജയചന്ദ്രൻ, സുനിജ ബാലകൃഷ്ണൻ, സി.ജെ. മാത്യു, സജീവൻ പാനുണ്ട, അനസ്സ് നമ്പ്രം, പത്മനാഭൻനടുവിൽ, പി കെ . പ്രഭാകരൻ മാസ്റ്റർ, വസന്ത. കെ. പി, മിനി വിശ്വനാഥ്, ലാലി ജോസ്, ജെനീഷ് ജോൺ, കാരായി സുജിത്ത്, പ്രേമരാജൻ മട്ടന്നൂർ, ബേബി രാജേഷ്, എ. കുഞ്ഞിരാമൻ നമ്പ്യാർ, ലിനീഷ് അത്താഴക്കുന്ന്, സജി നാരായണൻ, അനിൽ കരിയാട്, ജിജോ ആന്റെണി,സുജേഷ് വട്ട്യറ, ജോയി വേളു പുഴ, ജിജോ പ്ലാക്കുഴി, ബെന്നി പുതിയാപുറം, പ്രോംജിത്ത് പൂച്ചാലി , ശാർങ്ധരൻ നായർ, പി. അംബുജാക്ഷൻ, പി.വി.കേശവൻ ഡോ: അനൂപ് കുമാർ, വിനോയി ജോസഫ് എന്നിവർ പ്രസംഗിച്ചു.
Martin George