തളിപ്പറമ്പ് ലൂർദ് ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് ആന്‍ഡ് ടെക്നോളജിയിൽ സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റാർട്ട് അപ് മിഷന്റെ സഹായത്തോടെ 'ഇന്നോ ഫോൾഡ്' എന്ന പേരിൽ സംരഭകത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

യുവാക്കളിൽ സംരഭക മനോഭാവം വളർത്തി പുതിയ ബിസിനസുകൾ ആരംഭിക്കാൻ ആവശ്യമായ പ്രേരണയും ആത്മവിശ്വാസവും നൽകുക, പുതിയ സംരംഭം തുടങ്ങുന്നതിന് . ആവശ്യമായ വിപണന തന്ത്രങ്ങൾ, നിയമപരമായ നടപടികൾ എന്നിവയെ കുറിച്ച് അവബോധം നൽകുക, വിജയകരമായ രീതിയിൽ സംരംഭം മുന്നോട്ട് നയിക്കുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയിൽ വിദ്യാർഥികൾ അവരുടെ നൂതന ആശയങ്ങൾ പങ്ക് വെച്ചു.
ലൂർദ് ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളി ഐ ഇ ഡി സി യൂണിറ്റും കേരള സ്റ്റാർട്ട് അപ് മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് സയൻസ് ആൻഡ് ടെക്നോളജി മാനേജിംഗ് ഡയറക്ടറും ഐ എം എ ഇന്നോവേഷൻ ആൻഡ് എന്റർപ്രണർ കമ്മിറ്റി ചെയർമാനുമായ ഡോ.ജോസഫ് ബെനവൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റാർട്ട് അപ് മിഷൻ അക്കാദമിക് എന്റർപ്രണേറിയൽ ഡവലപ്മെന്റ് ആൻഡ് ഐ ഇ ഡി സി ഹെഡ് ആയ ബെർജിൻ എസ് റസ്സൽ, കേരള സ്റ്റാർട്ട് അപ് മിഷൻ സീനിയർ ടെക്നോളജി ഫെല്ലോ റോണി കെ റോയ് എന്നിവർ ക്ലാസുകൾ നയിച്ചു.
കോളജ് ഡയറക്ടർ രാഖി ജോസഫ് , പ്രൊ. സെന്തിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രിൻസിപ്പൽ ഡോ. സൊമിനിക് തോമസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഐ ഇ ഡി സി നോഡൽ ഓഫീസർ ഐശ്വര്യ ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.
innofold