തളിപ്പറമ്പ്: എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളിനെതിരെ യൂട്യൂബ് ചാനല്‍വഴി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയതിന് ചാനലുടമയായ എഞ്ചിനീയറിംഗ് കോളേജിലെ മുന്‍ അധ്യാപികയുടെ പേരില്‍ കേസ്.

കരിവെള്ളൂര്‍ ഓണക്കുന്ന് തെക്കെ മണക്കാട്ടെ ശ്രീലതക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത്.ശ്രീലത നടത്തുന്ന ശ്രീലു മൈ ലൈഫ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍-ഇന്‍-ചാര്‍ജ് അരോളി അരയാലയിലെ ജ്യോതിര്‍ഗമയ വീട്ടില്‍ കെ.എന്‍.രാജേഷിനെ(50) അധിക്ഷേപിച്ചത്.വ്യക്തിപരമായി കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അശ്ലീലഭാഷയില്‍ അധിക്ഷേപിച്ചതായി പരാതിയില്‍ പറയുന്നുണ്ട്.
ശ്രീലതയെ കോഴിക്കോടേക്ക് സ്ഥലംമാറ്റാന്‍ കാരണം രാജേഷാണെന്ന ധാരണയിലാണ് അധിക്ഷേപം നടത്തിയത്.യൂട്യൂബ് വഴി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ ഉള്‍പ്പെടെ അധിക്ഷേപിച്ചതിന് ശ്രീലത ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.
Case filed against ex-teacher