വാഹനത്തിന് പിഴയുണ്ടെന്ന പേരിൽ വ്യാജ സന്ദേശം അയച്ച് പണം തട്ടുന്നെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്സ്ആപ്പിൽ അയക്കുന്നതാണ് തട്ടിപ്പിൻ്റെ പുതിയ മുഖം. മോട്ടോർ വാഹന വകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്.

മെസേജിലെ വാഹന നമ്പറും മറ്റ് വിവരങ്ങളും നിങ്ങളുടേത് തന്നെ ആയിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹൻ എന്ന പേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം
Fake message in the name of the Motor Vehicles Department