വീണ്ടും നിരാശ, അബ്ദുൽ റഹീമിന്‍റെ മോചനം നീളും; കേസ് മാറ്റിവെച്ചു

വീണ്ടും നിരാശ, അബ്ദുൽ റഹീമിന്‍റെ മോചനം നീളും; കേസ് മാറ്റിവെച്ചു
Mar 18, 2025 03:35 PM | By Sufaija PP

റിയാദ്: സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിൽ തീരുമാനം നീളും. കേസ് വീണ്ടും മാറ്റിവെച്ചു. റിയാദ് കോടതി കേസ് വീണ്ടും മാറ്റിയതായി നിയമ സഹായ സമിതിക്ക് വിവരം കിട്ടി. പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റുന്നത്. വിലെ 11ന് ആരംഭിച്ച സിറ്റിങ്ങിൽ പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.

ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി. ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. പല തവണ ഇത്തരത്തില്‍ കേസ് മാറ്റിവെക്കേണ്ടി വന്നു. മാർച്ച് മൂന്നിനായിരുന്നു കഴിഞ്ഞ സിറ്റിങ്. അന്ന് കോടതി റിയാദ് ഗവർണറേറ്റിനോട് കേസിെൻറ ഒറിജിനൽ ഫയൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. വിശദമായ പരിശോധനകൾക്ക് വേണ്ടിയായിരുന്നു പലതവണ കോടതി കേസ് മാറ്റിയത്.

Abdul Rahim's release will be delayed

Next TV

Related Stories
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മര്‍ദനം

Mar 18, 2025 03:37 PM

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മര്‍ദനം

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന്...

Read More >>
പാപ്പിനിശ്ശേരിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി

Mar 18, 2025 03:32 PM

പാപ്പിനിശ്ശേരിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി

പാപ്പിനിശ്ശേരിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്...

Read More >>
മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യജ സന്ദേശം, ലിങ്കിൽ ക്ലിക്ക് ചെയ്യരുത്

Mar 18, 2025 03:28 PM

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യജ സന്ദേശം, ലിങ്കിൽ ക്ലിക്ക് ചെയ്യരുത്

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യജ സന്ദേശം, ലിങ്കിൽ ക്ലിക്ക്...

Read More >>
സമസ്ത ഏഴാം തരം പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടി നാടിന് അഭിമാനമായി ശദയും ശസയും

Mar 18, 2025 03:24 PM

സമസ്ത ഏഴാം തരം പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടി നാടിന് അഭിമാനമായി ശദയും ശസയും

സമസ്ത ഏഴാം തരം പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടി നാടിന് അഭിമാനമായി ശദയും...

Read More >>
കെഎസ്ആർടിസി വാഗമൺ- കുമരകം ഉല്ലാസയാത്ര പുനരാരംഭിച്ചു

Mar 18, 2025 12:38 PM

കെഎസ്ആർടിസി വാഗമൺ- കുമരകം ഉല്ലാസയാത്ര പുനരാരംഭിച്ചു

കെഎസ്ആർടിസി വാഗമൺ- കുമരകം ഉല്ലാസയാത്ര...

Read More >>
പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക നിഗമനം

Mar 18, 2025 12:34 PM

പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക നിഗമനം

പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക...

Read More >>
Top Stories