തളിപ്പറമ്പ്: പ്രായപൂര്‍ത്തി എത്താത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവതി പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിനെ(23)യാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

12 കാരിയെ ലൈംഗികമായി പീഡിപ്പിചെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു സംഭവം.ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടയാണ് പീഡന വിവരം പുറത്തുവന്നത്.
സ്‌നേഹ മെർലിനെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുമ്പ് ഒരു അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്.
Woman arrested in POCSO case