പരിയാരം: പരിയാരത്തിൻ്റെ കായിക ചരിത്രത്തിന് പുതിയൊരു അദ്ധ്യായം സമ്മാനിച്ച് പരിയാരം പ്രീമിയർ ലീഗ് സീസൺ 2 കുളപ്പുറം സ.പയ്യരട്ട രാമൻ സ്മാരക ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വൻ വിജയത്തോടെ സമാപിച്ചു. പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ മെഡി ഇലവൻ ചാമ്പ്യൻമാരായി. വിജയികൾക്ക് ഡോക്ടർ അരുൺ സമ്മാനങ്ങൾ വിതരണം ചെയ്യ്തു.
മെഡി ഇലവന് വേണ്ടി ഡോക്ടർ വരുൺ, ഡോക്ടർ ശ്രീനാഥ്. സുധീഷ്, സുഗേഷ്, കൃപേഷ്, ഡോക്ടർ അനുഷ്, സജീവൻ, സുരേഷ്, നിതിൻ, അനിൽ, ടോണി എന്നിവർ ഇറങ്ങി. ഫൈനലിൽ മികച്ച കളിക്കാരൻ ആയി സുഗേഷിനെയും തിരഞ്ഞെടുത്തു. ഡോക്ടർ രാഹുലിനെ എംവിപി ആയും തിരഞ്ഞെടുത്തു. ക്ലൗഡെക്സ് ഇലവൻ റണേസപ്പ് ആയി.
Pariyaram Premier League Season 2




































