പരിയാരം: അമ്മാവൻ തെരെഞ്ഞെടുപ്പ് ചീഫ് ഏജന്റായതിന് മരുമകനെ അക്രമിക്കുകയും കാർ തകർത്തതായും പരാതി. തിരുവട്ടൂരിലെ പരത്തിയോട്ട് വളപ്പിൽ പി.വി. നിഹാലിനെയാണ് (48) ശനിയാഴ്ച വൈകുന്നേരം പരിയാരം അംഗനവാടി റോഡിൽ വച്ച് ലീഗ് പ്രവർത്തകനായ സാബിറിന്റെ നേതൃത്വത്തിൽ 12 അംഗ സംഘം മർദ്ദിച്ചത്.
കാറും അടിച്ച് തകർത്തതായാണ് പരാതി. നിഹാലിൻ്റെഅമ്മാവൻ തദ്ദേശ തെരഞ്ഞെടുപ്പിൽ പരിയാരം പഞ്ചായത്ത് 3-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ചീഫ് ഏജൻറായതിൻ്റെയും ലീഗ് പ്രവർത്തകർ വീട്ടിലേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത്
ചോദ്യം ചെയ്തതിൻ്റെയും രാഷ്ട്രീയ വിരോധ ത്തിലാണ് അക്രമം നടത്തിയതെന്നാണ് പരാതി.കാർ അടിച്ച് തകർത്തതിൽ 25000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയുണ്ട്.ഫഹാമി, നാസർ, റഷീദ് മാസ്റ്റർ, ജഹാർ, ഹലീൽ , ഷഹനാസ് അസൈനാർ. അയൂബ്, സമീർ, ഹറോൻ , കരിം മാസ്റ്റർ എന്നിവരും കേസിൽ പ്രതികളാണ്.
Case filed against 12-member gang




































