മയ്യിൽ: മുസ്ലീം ലീഗ് ശാഖാ കമ്മിറ്റിഓഫീസ് രാഷ്ട്രീയ വിരോധം വെച്ച് അടിച്ചു തകർത്തതിനുരണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. കയരളം മുല്ലക്കൊടിയിലെ ലീഗ്ഓഫീസാണ് കഴിഞ്ഞ ദിവസം അക്രമികൾ തകർത്തത്.
വാതിലിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയ അക്രമികൾ ഓഫീസിൻ്റെ ജനലുകളും ഫർണിച്ചറുകളും അടിച്ചു തകർത്തു. രാഷ്ട്രീയ വിരോധം കാരണമാണ് ഓഫീസ് തകർത്തതെന്ന ലീഗ് മുല്ലക്കൊടി ശാഖ പ്രസിഡണ്ട് കെ പി അബ്ദുൾ ഷുക്കൂറിൻ്റെ പരാതിയിൽ കേസെടുത്ത മയ്യിൽ പോലീസ് അന്വേഷണം തുടങ്ങി.
Case filed against two people


































