മാർച്ച് 20 ലോക ഹാപ്പിനസ് ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സിഡിഎസ് പഴയ തലമുറയായ വയോജനങ്ങളേയും പുതിയ തലമുറയായ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സിഡിഎസ് തലമുറ സംഗമം നടത്തി.

മാർച്ച് 25 ന് നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്ന സംഗമം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് വയോജന ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ച് വിഷയാവതരണവും ചർച്ചയും നടന്നു. തുടർന്ന് വയോജനങ്ങളുടെയും ഓക്സിലറി അംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.
generational gathering