തളിപ്പറമ്പ് നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ വിദ്യാലയങ്ങൾക്കായി അനുവദിച്ച 16 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെയും 14 ലക്ഷം രൂപയുടെ ലാപ്ടോപ്, പ്രിൻ്റർ എന്നിവയുടെയും വിതരണോദ്ഘാടനം തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഇന്ന് നടന്നു.

തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർ പേഴ്സൺ മുർഷിദാ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.രജില, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ, നഗരസഭാ കൗൺസിലർ എം.പി.സജീറ, നഗരസഭാ സെക്രട്ടറി കെ.പി.സുബൈർ, സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് എം.ബിജുമോഹൻ, വൈസ് പ്രസിഡൻ്റ് എൻ.വി.രാമചന്ദ്രൻ, മദർ പി.ടി.എ. പ്രസിഡൻ്റ് പി.വി.ജെയ്നമോൾ, ഹയർ സെക്കൻ്ററി വിഭാഗം സീനിയർ അധ്യാപിക ടി.ആർ.ജയശ്രീ, VHSC പ്രിൻസിപ്പാൾ ഫിലൈറ്റ് സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പി.ഖദീജ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ പി.ആനന്ദൻ നന്ദിയും രേഖപ്പെടുത്തി.
The distribution of furniture, laptops and printers