കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കാത്ത തദ്ദേശസ്ഥാപനങ്ങളുടെ തെറ്റായ നടപടികൾക്കെതിരെ ബിജെപി കടന്നപ്പള്ളി, പാണപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ധർണ്ണാ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സുമിത അശോകൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് മുൻ മണ്ഡലം പ്രസിഡൻ്റ് രമേശൻ ചെങ്ങുനി ഉത്ഘാടനം നിർവഹിച്ചു.

മണ്ഡലം വൈസ്പ്രസിഡൻ്റ് മനോജ് ആലക്കാട് സ്വാഗതവും സംസ്ഥാന സമിതി അംഗം Cനാരായണൻ, മണ്ഡലം പ്രഭാരി സനിൽ എവി , മണ്ഡലം പ്രസിഡൻ്റ് സുജിത്ത് വടക്കൻ, എൻ പി കുഞ്ഞിക്കണ്ണൻ എന്നിവർ ആശംസാപ്രസംഗം നടത്തി. സജീവൻ വെങ്ങര, ശശീന്ദ്രൻ. കെ ടി മുരളി, ബൈജു, രാജീവൻ എം കെ വി എന്നിവർ സമരത്തിന് നേതൃത്വം നല്കി.
BJP organized a protest