ഇരിക്കൂറിൽ കണ്ട കാട്ടുപോത്തിനെ പുഴ കടത്തിവിട്ട് വനം വകുപ്പ്. പെരുവളത്ത് പറമ്പ് ഭാഗത്ത് കണ്ട കാട്ടുപോത്ത് പുഴ കടന്നു നീങ്ങിയതായി വനംവകുപ്പ് തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണൻ പറഞ്ഞു. 24ന് രാത്രി പെരുവളത്ത് പറമ്പ് ചിശ്ത്തി നഗർ ഭാഗത്ത് കാണപ്പെട്ട കാട്ടുപോത്തിനെ കണ്ടെത്താൻ വനംവകുപ്പ് ശ്രീകണ്ഠാപുരം സെക്ഷൻ ജീവനക്കാർ രാത്രി തന്നെ പരിശോധന ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് വീണ്ടും ജനവാസ മേഖലയായ ഫാറൂഖ് നഗറിൽ കണ്ട കാട്ടുപോത്ത് നാലുമണിയോടെ കുളിഞ്ഞ, മാങ്ങോട് വായനശാല കൂട്ടാവ് ഭാഗങ്ങളിലൂടെ സഞ്ചരിച്ചാണ് പുഴ കടന്നത്.കാട്ടുപോത്തിന് സുരക്ഷിതമായി കടന്നുപോകാനും പൊതുജനങ്ങളെ ആക്രമിക്കുന്നത് തടയാനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. റേഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ ബാലൻ എന്നിവർ നേതൃത്വം നൽകി.
thalipparamb forest