ഇരിണാവ്: ഡിവൈഎഫ്ഐ ഇരിണാവ് ഈസ്റ്റ് മേഖലാ കമ്മിറ്റി ഉണർവ് കലാകായിക വേദി ഏപ്രിൽ 23 മുതൽ 26 വരെ ഇരിണാവ് റെയിൽവേ വയലിൽ ഇരിണാവ് ഫെസ്റ്റ് സംഘടിപ്പിക്കും.

അംഗനവാടി കുട്ടികളുടെ കലാപരിപാടികൾ, നാട്ടുകാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന നാടകം ചിറക്, വയലിൻ ചെണ്ട ഫ്യൂഷൻ, ഫ്ലവേഴ്സ് ടോപ് സിങ്ങർ സീസൺ 1 താരം ഋതുരാജ് നയിക്കുന്ന സ്റ്റാർ വോയിസ് ഓർക്കസ്ട്രയുടെ മെഗാ ലൈറ്റ് ഷോ ഗാനമേള, കുട്ടികളുടെ വിവിധങ്ങളായ അമ്യൂസ്മെന്റ് പാർക്കുകൾ, ഫുഡ് കോർട്ടുകൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
യുണിറ്റുകളിൽ പച്ചക്കറി കൃഷി, തെരുവ് നാടക അവതരണം, വനിതകളുടെ കമ്പവലി എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടന്നു കഴിഞ്ഞു. നാടിന്റെ ആഘോഷമായി ഫെസ്റ്റിനെ നാട്ടുകാർ സ്വീകരിച്ചു കഴിഞ്ഞു.
irinavu fest