പരിയാരം:ചെറിയൂരിലെ മുൻ കോൺഗ്രസ് നേതാവ് ആർട്ടിസ്റ്റ് പി വി ഗോപാലൻ ഒന്നാം അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി ചെറിയൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു. കെ വി പ്രേമരാജൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി കെ സരസ്വതി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ, കെ.എസ് എസ് പി എ ജില്ലാ സെക്രട്ടറി പി സുഖദേവൻ മാസ്റ്റ്ർ,ഇ വിജയൻ മാസ്റ്റർ,രാജീവൻ വെള്ളാവ്,വിവിസി ബാലൻ, ഒ.പി. വിജയകുമാർ,രാജൻ നമ്പൂതിരി,പി വി കൃഷ്ണൻ, ശ്രീജ നാരായണൻ,വി ബി. കുബേരൻനമ്പൂതിരി,പി വി നാരായണൻകുട്ടി, ഇ.വി സുരേശൻ എന്നിവർ പ്രസംഗിച്ചു.
p v gopalan