ചെറുകുന്ന് ഗവൺമെൻ്റ് വെൽഫേർ ഹയർ സെക്കൻഡറി സ്കൂൾ നൂറിന്റെ നിറവിൽ

ചെറുകുന്ന് ഗവൺമെൻ്റ് വെൽഫേർ ഹയർ സെക്കൻഡറി സ്കൂൾ നൂറിന്റെ നിറവിൽ
Apr 2, 2025 12:08 PM | By Sufaija PP

ചെറുകുന്ന്: അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചവും ജീവിത വിജയവും സമ്മാനിച്ച ചെറുകുന്ന് ഗവൺമെന്റ് വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ നൂറിൻ്റെ നിറവിൽ.

ചെറുകുന്ന് വില്ലേജിൽ കേളംകൂറിൽ 19 നൂറ്റാണ്ടിൻ്റെ അവസാന കാലഘട്ടത്തിൽ ആരംഭിച്ച കുടി പള്ളിക്കൂടമാണ് വളർന്ന വികസിച്ച് ഗവൺമെൻ്റ് വെൽഫെയർ ഹയർസെക്കൻഡറി സ്കൂൾ ആയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാവിലവളപ്പിൽ കൃഷ്ണൻ നമ്പ്യാരുടെ നേതൃത്വത്തിൽ വെള്ളറങ്ങലിൽ കുഞ്ഞു മൊയ്തീൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് താത്കാലിക ഷെഡ് നിർമ്മിച്ച പ്രവർത്തനം അങ്ങോട്ട് മാറ്റി. 1924 ൽ വ്യവസ്ഥാപിതമായ രീതിയിൽ ആദി ദ്രാവിഡ എലിമെന്ററി സ്കൂളാക്കി.

കുടിപള്ളിക്കൂടത്തിൽ വിദ്യാഭ്യാസംനേടിയവരായിരുന്നു ഇവിടത്തെ ആദ്യകാല അധ്യാപകർ . 1932 -33 അധ്യയന വർഷത്തിൽ മദ്രാസ് പ്രസിഡൻസി കോഴിക്കോട് കലക്ടറുടെ നേതൃത്വത്തിൽ ലേബർ ഡിപ്പാർട്ട്മെൻ്റിന് കീഴിൽ ലേബർ സ്കൂൾ എന്ന് പുനർനാപകരണം ചെയ്യപ്പെട്ടു.കയറു കമ്പനിക്ക് സമീപമുള്ള വാടക കെട്ടിടത്തിലാ യിരുന്നു ഈ കാലയളവിൽ സ്കൂൾ പ്രവർത്തിച്ചത്.ഈ കാലഘട്ടത്തിൽ അയിത്തോച്ചാടനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പന്തിഭോജനവും നടത്തിയിരുന്നു. . 1987 വിദ്യാലയം സംസ്ഥാന സർക്കാരിൻ്റെ വെൽഫേർഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ആക്കുകയും ഗവൺമെൻ്റ് വെൽഫെയർ എൽ പി സ്കൂൾ എന്നാക്കി പുനർനാമകരണം ചെയ്തു 1968ൽ കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായതിനാൽ റെയിലിന് കിഴക്ക് പാലക്കവളപ്പിൽ അപ്പ എന്നവരുടെയും കുടുംബത്തിന്റെയും കൈവശം ഉണ്ടായിരുന്ന നെയ്ത്തുകമ്പനിക്ക് വേണ്ടി നിർമ്മിച്ച ഹാളിലേക്ക് സ്കൂൾ പറിച്ചുമാറ്റപ്പെട്ടു. തീരദേശസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി ഉച്ചക്കഞ്ഞിയും നൽകി.

മികവാർന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറിയ സ്കൂൾ പാഠ്യപാഠ്യേതര രംഗത്തും മികച്ച നിലവാരം പുലർത്തുന്നു.തുടർച്ചയായി എസ്എസ്എൽസിക്ക് 100 ശതമാനവും ഹയർ സെക്കൻഡറി 90 ശതമാനത്തിലേറെ വിജയവും കൈയവരിച്ചു.എൻ എസ് എസ് ,ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്,എന്നിവയുടെ പ്രവർത്തനവും മാതൃകാപരമാണ്

കാർഷിക മേഖലയിൽ 2007 മുതൽ തുടർച്ചയായിനെൽകൃഷി, ഉഴുന്ന്, പയർ എന്നിയും കൃഷി ചെയ്യുന്നു. സ്വന്തമായി ഔഷധത്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഒന്നര ഏക്കർ കണ്ടൽക്കാടും സംരക്ഷിക്കുന്നു.ഹരിതവിദ്യാലയത്തിന് ടെൻസ്റ്റാർ പദവി നേടിയിട്ടുണ്ട്

ശതാബ്ദിയുടെ ഭാഗമായി പരിസ്ഥിതി സംതുലന പ്രവർത്തനങ്ങൾ, സാഹിത്യ-സാംസ്കാരിക സദസ്, ആയോധന കലാപരിശീലനം, ഫിലിം ഫെസ്റ്റ്, ഫുട്ബോൾ മേള ശാസ്ത്ര വിദ്യാഭ്യാസ പ്രദർശനം, ഭക്ഷ്യമേള,കായിക മേള, എന്നിങ്ങനെ നൂറിലേറെ പ്രവർത്തനങ്ങൾ ഒരുക്കും

ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷത്തിന് ബുധനാഴ്ച തുടക്കമാകും. വൈകിട്ട് അഞ്ചിന് എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും.വിവിധ കലാപരിപാടികൾ അരങ്ങേറും. വിരമിക്കുന്ന അധ്യാപികമാരായ സി എച്ച് ലളിത, കെ ഗീത എന്നിവർക്ക് യാത്രയയപ്പ് നൽകും ഒന്നാം ക്ലാസ് വിദ്യാർഥികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.കെ ആർ ശ്രീലത, പ്രധാനാധ്യാപിക കെ വി ഗിരിജ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വി സജീവൻ, കെ മോഹനൻ, പി കെ ഹസൻകുഞ്ഞി, കെ വി നാരായണൻ, വി വി നാരായണൻ, എൻ ദാമോദരൻ, കെ ജനാർദ്ദനൻ എന്നിവർ സംബന്ധിച്ചു


Cherukunnu Government Welfare Higher Secondary School

Next TV

Related Stories
അവധിക്കാല ക്ലാസുകൾക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

Apr 3, 2025 02:48 PM

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ...

Read More >>
സ്വർണ്ണ വിലയിൽ ഇന്നും വർധന

Apr 3, 2025 12:48 PM

സ്വർണ്ണ വിലയിൽ ഇന്നും വർധന

സ്വർണ്ണ വിലയിൽ ഇന്നും വർധന...

Read More >>
കുപ്പം വൈര്യാം കോട്ടം ശ്രീ പെരുമ്പുഴയച്ഛൻ ക്ഷേത്രം കളിയാട്ട മഹോത്സവം നാളെ മുതൽ

Apr 3, 2025 12:42 PM

കുപ്പം വൈര്യാം കോട്ടം ശ്രീ പെരുമ്പുഴയച്ഛൻ ക്ഷേത്രം കളിയാട്ട മഹോത്സവം നാളെ മുതൽ

കുപ്പം വൈര്യാം കോട്ടം ശ്രീ പെരുമ്പുഴയച്ഛൻ ക്ഷേത്രം കളിയാട്ട മഹോത്സവം നാളെ മുതൽ...

Read More >>
യുവാവിനെ തടഞ്ഞു നിർത്തി സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതിയിൽ 25 ഓളം പേർക്കെതിരെ കേസ്

Apr 3, 2025 12:40 PM

യുവാവിനെ തടഞ്ഞു നിർത്തി സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതിയിൽ 25 ഓളം പേർക്കെതിരെ കേസ്

യുവാവിനെ തടഞ്ഞു നിർത്തി സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതിയിൽ 25 ഓളം പേർക്കെതിരെ കേസ്...

Read More >>
മുസ്ലിങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധമാണ് വഖഫ് ബില്ലെന്ന് രാഹുല്‍ ഗാന്ധി

Apr 3, 2025 12:36 PM

മുസ്ലിങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധമാണ് വഖഫ് ബില്ലെന്ന് രാഹുല്‍ ഗാന്ധി

മുസ്ലിങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധമാണ് വഖഫ് ബില്ലെന്ന് രാഹുല്‍...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർ മരിച്ചു

Apr 3, 2025 11:09 AM

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർ...

Read More >>
Top Stories