പുല്ലാഞ്ഞിയോട് എ എൽ പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്കൊടുവിൽ പി ടി എ പ്രസിഡന്റ് സന്തോഷ് വി കെ യുടെയും ഏഴാം വാർഡ് മെമ്പർ രമ്യ വി യുടെയും മകൾ ശ്രവ്യ. കെ യും സുധീഷ് വി കെ യുടെയും വർഷ എം വി യുടെയും മകൾ മീനാക്ഷി കെ യുടെയും കേശം കാൻസർ ബാധിതർക്ക് വിഗ് ആവശ്യത്തിന് ദാനം നൽകി.

പി ടി എ പ്രസിഡന്റ് സന്തോഷ് വി കെ യുടെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് പി വി സുനിതകുമാരി സ്വാഗതം പറഞ്ഞു. ഏഴാം വാർഡ് മെമ്പർ രമ്യ വി ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ Dr.K K ലതീഷ് കുമാർ( കണ്ണൂർ സഞ്ജീവനി പാലിയേറ്റീവ് കെയർ) കേശം ഏറ്റുവാങ്ങി.
സഞ്ജീവനി പാലിയേറ്റീവ് കെയർ സെക്രട്ടറി പി ശോഭന, ജില്ലാ പാലിയേറ്റീവ് ട്രെയിനർ V V ഹരീന്ദ്രൻ, സഞ്ജീവനി പാലിയേറ്റീവ് നഴ്‌സ്,സഞ്ജീവനി മെമ്പർ റഷീദ്, അബൂബക്കറുൽ റഷീദ് മാസ്റ്റർ MPTA പ്രസിഡന്റ് മോനിഷ ഷാജി എന്നിവർ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി പ്രവീൺ മാസ്റ്റർ നന്ദിയും പറഞ്ഞു.
hair donation