ഒന്നാം ക്ലാസ് പൂർത്തിയായ വിദ്യാലയത്തിലെ 100 വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് വായന ശീലം വളർത്തുന്നതിന് അക്ഷരപ്പൂമഴ വിതരണം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച അഞ്ച് വയസ് മുതൽ എട്ട് വയസ് വരെ യുള്ള വിദ്യാർത്ഥികൾക്ക് അനുയോജ്യമായി തയ്യാറാക്കിയ 13 മൾട്ടി കളർ പുസ്തകങ്ങളുടെ കൂട്ടങ്ങളായ അക്ഷരപ്പൂമഴയാണ് കൊടുത്തത്.

വായിച്ച പുസ്തകത്തിൻ്റെ ഒന്നോ രണ്ടോ വാചകങ്ങൾ നോട്ടു പുസ്തകത്തിൽ രേഖപ്പെടുത്തുന്ന പ്രവർത്തനമാണ് വായന ലഹരി. ഈ വർഷത്തെ സിനിമാ ഗാനരചന സംസ്ഥാന അവാർഡ് ജേതാവ് ഹരീഷ് മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.വി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.പി. ഖാലിദ് ഹാജി, മാനേജ്മെൻ്റ് കമ്മിറ്റി അംഗം അബ്ദുൽ കലാം. എ. കെ. എസ്സ്, മദർ പി.ടി.എ പ്രസിഡണ്ട് പി. ആയിഷ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ അധ്യാപകൻ പി. ശ്രീധരൻ സ്വാഗതവും യു.കെ. മുസ്തഫ നന്ദിയും പറഞ്ഞു.
m u p school