ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വയോധികന് 36 വർഷം തടവും 2.50 ലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി. മുക്കോണത്തെ ഹോമിയോ പ്രാക്ടീഷണറായ പുല്ലായിക്കൊടി ഹൗസിൽ കെ പി ഗോവിന്ദൻ നമ്പ്യാർക്കെതിരെയാണ് വിധി. 2023 മെയ് മാസമാണ് കേസിന് ആസ്പദമായ സംഭവം.

പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ മുറിയിൽ വച്ച് ക്രൂരമായ ലൈംഗിക പീഡനം നടത്തുകയായിരുന്നു. സംഭവത്തിൽ അന്നത്തെ തളിപ്പറമ്പ് എസ് ഐ പി യദു കൃഷ്ണനാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. സി ഐ വി ദിനേശൻ കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ കണ്ണൂർ പോക്സോ കോടതി കഴിഞ്ഞ മാസം 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷൻ വേണ്ടി അഡ്വക്കറ്റ് ഷെറി മോൾ ജോസ് ഹാജരായി.
sexual assoult